ലക്ഷ്മി നായര്‍ അഞ്ചുവര്‍ഷത്തേയ്ക്ക് സ്ഥാനമൊഴിഞ്ഞു; സമരം വിജയിച്ചെന്ന് എസ് എഫ് ഐ, അംഗീകരിക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: ലോ അക്കാദമി സമരം വിജയിച്ചതായി എസ് എഫ് ഐ. എന്നാല്‍ സമരം അവസാനിപ്പിച്ചിട്ടില്ലെന്ന് മറ്റു വിദ്യാര്‍ത്ഥി സംഘടനകള്‍ അറിയിച്ചു. ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നും ലക്ഷ്മി നായരെ മാറ്റാമെന്ന് എസ്എഫ്ഐ സമ്മതിച്ചതായി എസ്എഫ്ഐ. അഞ്ച് വര്‍ഷത്തേക്ക് ഫാക്ക്വല്‍റ്റിയായും ലക്ഷ്മി നായര്‍ തുടരില്ലെന്ന് മാനേജ്മെന്റ് നല്‍കിയതായി എസ്എഫ്ഐ നേതാക്കള്‍ അറിയിച്ചു. പകരം വൈസ് പ്രിന്‍സിപ്പലിന് ചുമതല നല്‍കും. ഇക്കാര്യം എഴുതി ഒപ്പിട്ടു നല്‍കിയെന്നും ചര്‍ച്ചക്ക് ശേഷം എസ്എഫ്ഐ നേതാക്കള്‍ അറിയിച്ചു.

ലക്ഷ്മി നായരെ പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് ഒഴിയുമെന്ന് മാനേജ്മെന്റ് രേഖാ മൂലം ഉറപ്പ് നല്‍കിയതായാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി വിജിന്‍ അറിയിച്ചത്. വൈസ് പ്രിന്‍സിപ്പാള്‍ മാധവന്‍ കുട്ടി പ്രിന്‍സിപ്പാളിന്റെ ചുമതല വഹിക്കുമെന്നും ഉറപ്പ് കിട്ടി. സമരം വിജയിച്ചതോടെ എസ്എഫ്ഐ സമരം അവസാനിപ്പിച്ചതായും പ്രഖ്യാപനം. നേരത്തെ പ്രിന്‍സിപ്പലായ ലക്ഷ്മി നായര്‍ രാജിവെക്കേണ്ടെന്ന നിലപാട് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം കെഎസ് യു അടക്കമുള്ള മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ സമരം തുടരുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ലക്ഷ്മി നായര്‍ സ്ഥാനത്ത് തുടരില്ലെന്ന് രേഖാമൂലം എഴുതി നല്‍കിയാല്‍ മാത്രമേ തീരുമാനം അംഗീകരിക്കില്ലെന്നാണ് മറ്റ് വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ പറയുന്നത്. പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നും ലക്ഷ്മി നായര്‍ രാജിവെക്കേണ്ടെന്ന നിലപാടാണ് നേരത്തെ എസ്എഫ്ഐ തീരുമാനിച്ചത്.
അഞ്ചുവര്‍ഷത്തേക്ക് ചുമതലകളില്‍ നിന്നും പ്രിന്‍സിപ്പലായ ലക്ഷ്മി നായര്‍ മാറിനിന്നാല്‍ മാത്രം മതിയെന്നാണ് ഇന്ന് എസ്എഫ്ഐ അറിയിച്ചത്. ഇന്നലെ ലോ അക്കാദമി മാനെജ്മെന്റുമായി വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ രണ്ടാം ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. ലക്ഷ്മി നായര്‍ രാജിവെക്കില്ലെന്ന നിലപാടില്‍ മാനെജ്മെന്റ് ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. ഈ ചര്‍ച്ചയ്ക്കുശേഷവും എസ്എഫ്ഐ മാനെജ്മെന്റുമായി തുടര്‍ ചര്‍ച്ച നടത്തിയിരുന്നു. തങ്ങള്‍ ഉന്നയിച്ച 90 ശതമാനം ആവശ്യങ്ങളും മാനെജ്മെന്റ് അംഗീകരിച്ചതായി ഇന്നലെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി വിജിന്‍ വ്യക്തമാക്കിയിരുന്നു.

പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ മാറ്റാമെന്ന് മാനെജ്മെന്റ് സമ്മതിച്ചിട്ടുണ്ടെന്നും ഇതിന്റെ സമയപരിധി സംബന്ധിച്ച് മാത്രമാണ് തര്‍ക്കമുള്ളതെന്നും വിജിന്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് ഇന്ന് നടന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ സിന്‍ഡിക്കേറ്റില്‍ സിപിഐഎം അംഗങ്ങള്‍ തീരുമാനിച്ച നിലപാടിലേക്ക് എസ്എഫ്ഐയും എത്തിച്ചേര്‍ന്നത്.

Top