കുടുംബ പ്രശ്‌നങ്ങള്‍ റിയാലിറ്റി ഷോയിലുടെ പരിഹരിക്കാമെന്ന് കരുതുന്നവരധികമാണെന്ന് അവതാരകയും നടിയുമായ ലക്ഷമി രാമകൃഷ്ണന്‍. നടി ഖു്ശ്ബ്‌വും മലയാളത്തില്‍ ഉര്‍വശിയും അവതാരകരായ ചാനല്‍ പരിപാടികള്‍ വിമര്‍ശനങ്ങള്‍ക്കിടയായ സാഹചര്യത്തിലാണ് ലക്ഷ്മി രാമകൃഷ്ണന്റെ വിശദീകരണം.
കുടുംബപ്രശ്നങ്ങള്‍ ചാനലുകള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും അവയില്‍ ബാല പീഡനം, ഗാര്‍ഹിക പീഡനം തുടങ്ങിയ സാമൂഹിക പ്രശ്നങ്ങളായി മാറുന്നവ മാത്രം ചര്‍ച്ചക്കെടുക്കുകയാണ് വേണ്ടതെന്നുമാണ് ലക്ഷ്മി രാമകൃഷ്ണന്‍ പറയുന്നത്. എന്താണ് കുടുംബ പ്രശ്നം എന്താണ് സാമൂഹ്യ പ്രശ്നം എന്നത് തിരിച്ചറിയണം. താനിതുവരെ റിയാലിറ്റി ഷോയില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനെത്തുന്നവരെ അടിക്കുകയോ അവരുടെ കോളറില്‍ കയറിപ്പിടിക്കുകയോ ചെയ്തിട്ടില്ലെന്നും ലക്ഷ്മി പറയുന്നു. തനിക്ക് ഈ പരിപാടിയുടെ അവതാരകയാവാനുള്ള യോഗ്യതയുണ്ടോ എന്നു തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്.
മുന്നിലെത്തുന്ന പ്രശ്നങ്ങളില്‍ കൂടുതലും സ്ത്രീകളുടേതാണ്. ഉദാഹരണത്തിന് 1000 എണ്ണത്തില്‍ വെറും 200 എണ്ണം മാത്രമാണ് പുരുഷന്മാരുടെ പ്രശ്നങ്ങള്‍. തന്റെ റിയാലിറ്റി ഷോയിലെത്തിയാല്‍ പ്രശ്നങ്ങള്‍ക്കു പരിഹാരം ലഭിക്കും എന്ന പ്രതീക്ഷയിലാണ് ആളുകളെത്തുന്നതെന്നു ലക്ഷ്മി പറയുന്നു.