ആരും ദിലീപിന് വേണ്ടി വാദിക്കുന്നില്ല;മമ്മൂട്ടിയും മോഹന്‍ലാലും മിണ്ടുന്നില്ല..! കട്ട സപ്പോര്‍ട്ടുമായി ലാല്‍ ജോസും അജുവും..

കൊച്ചി:ആരും ദിലീപിന് വേണ്ടി വാദിക്കുന്നില്ല.കൂടെ കൂടാൻ പ്രമുഖരൊന്നുമില്ല . താരസംഘടനയായ അമ്മ അന്ന് ദിലീപിനൊപ്പം നിന്നുവെങ്കിലും ഇന്ന് കാര്യങ്ങള്‍ വ്യത്യസ്തമാണ്. ദിലീപിന്റെ ഉറ്റസുഹൃത്തുക്കളൊഴിച്ച് മലയാളത്തില്‍ നിന്നും ആരും ദിലീപിന് വേണ്ടി വാദിക്കുന്നില്ലെന്നത് വാസ്തവം. സൂപ്പര്‍ താരങ്ങളടക്കം ആരും വിഷയത്തില്‍ പ്രതികരിച്ച് കണ്ടില്ല. ദിലീപിനെ പിന്തുണച്ച് സലീം കുമാറിന് പിറകേ കൂടുതല്‍ പേര്‍ രംഗത്ത് രംഗത്തെത്തുന്നുണ്ട് എന്നും കേൾക്കുന്നു.എന്നാൽ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവത്തില്‍ തെളിവുകളൊന്നും ഇല്ലാതെ തന്നെയും ഏറ്റവും അധികം ക്രൂശിക്കപ്പെടുന്നത് ദിലീപാണ് എന്നാണ് വാദം . കേസിന്റെ ആദ്യഘട്ടത്തില്‍ തന്നെ ദിലീപിനെതിരെ ഗുരുതരമായ ആരോപണങ്ങളും ഉയര്‍ന്നു വന്നിരുന്നു.ദിലീപിന്റെ നിരപരാധിത്വത്തെക്കുറിച്ച് പറഞ്ഞും നടിയെയും പള്‍സര്‍ സുനിയേയും നുണപരിശോധന നടത്തിയാല്‍ എല്ലാം വ്യക്തമാകുമെന്ന് അവകാശപ്പെട്ടും കഴിഞ്ഞ ദിവസം നടന്‍ സലിം കുമാര്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. അതിന് പിന്നാലെ നടന്‍ അജു വര്‍ഗീസം രംഗത്ത് വന്നു.

മുന്‍നിര താരങ്ങള്‍ മൗനം തുടരവേ സംവിധായകനും ദിലീപുമായി അടുത്തം ബന്ധം സൂക്ഷിക്കുന്നയാളുമായ ലാല്‍ ജോസും പിന്തുണയുമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ദിലീപിനൊപ്പമുള്ള ഫോട്ടോയും ഒരു കുറിപ്പുമാണ് ഫേസ്ബുക്കില്‍ ലാല്‍ ജോസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഞാന്‍ നിന്നോടൊപ്പം ലാല്‍ ജോസിന്റെ പോസ്റ്റ് ഇങ്ങനെയാണ്. ദിലീപ്, നിന്നെ കഴിഞ്ഞ 26 വര്‍ഷങ്ങളായി എനിക്കറിയാം. ഞാന്‍ നിന്നെ വിശ്വസിക്കുന്നു. ആരൊക്കെ കരിവാരിത്തേക്കാന്‍ ശ്രമിച്ചാലും ഞാന്‍ നിന്നോടൊപ്പമുണ്ട്. നിന്നെ അറിയുന്ന സിനിമാക്കാരും.lal jose -fb

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദിലീപിന്റെ പേര് ചിലര്‍ കേസിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും ദിലീപിനെതിരായ അനീതി വളരെ വലുതാണെന്നും നടന്‍ അജു വര്‍ഗീസ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. സത്യം പുറത്ത് വരണമെന്നും നിരപരാധിയായ ഒരാളെ അപകീര്‍ത്തിപ്പെടുത്തരുതെന്നും അജു ഫേസ്ബുക്കില്‍ കുറിച്ചു ശുദ്ധ പോക്കിരിത്തരം കഴിഞ്ഞ ദിവസത്തെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ മറ്റൊന്നു കൂടി അജുവിന്റെ വകയായുണ്ട്. നടിയുടെ പേര് പരാമര്‍ശിച്ചാണ് ഇത്തവണത്തെ പോസ്റ്റ്. നടിയോട്, പ്രതി ആരാണോ അവര്‍ ചെയ്തത് ശുദ്ധ പോക്കിരിത്തരമാണ്. അതിന് ഒരു ന്യായീകരണവും ഇല്ലെന്ന് അജു അഭിപ്രായപ്പെടുന്നു ദിലീപിനെ പ്രതിയാക്കാൻ ശ്രമം പ്രതിയെ കണ്ടുപിടിക്കുക തന്നെ വേണം.

actor-dileep-venuപക്ഷേ ദിലീപേട്ടനോട് ഇപ്പോള്‍ കാണിക്കുന്നത് നിര്‍ബന്ധിതമായി പ്രതിയാക്കാനുള്ള ശ്രമമാണ്. രണ്ടും രണ്ടാണെന്ന് മനസ്സിലാക്കാനുള്ള വിവേകം പൊതുസമൂഹം കാണിക്കണമെന്നും സത്യം തെളിയുന്നത് വരെ ദിലീപിനെ കുറ്റപ്പെടുത്താതിരിക്കാമെന്നും അജു പറയുന്നു. സൂപ്പർ പോലീസായി മാധ്യമങ്ങൾ യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടന്‍ ബാസ്റ്റിനും ദിലീപിന് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്. മാധ്യമങ്ങള്‍ സൂപ്പര്‍ പോലീസാവരുതെന്ന് ബിനീഷ് പറയുന്നു. ദിലീപിനേയും നാദിര്‍ഷയേയും തേജോവധം ചെയ്യാനാവരുത് മാധ്യമങ്ങളുടെ നീക്കമെന്നും ബിനീഷ് പറയുന്നു. കുടുംബം തകർക്കരുത് ഒരു ആധികാരികതയുമില്ലാത്ത വാര്‍ത്തകള്‍ പോലീസിന്റെ പേരില്‍ പടച്ചുവിടുമ്പോള്‍ ആരെ വിശ്വസിക്കാനാവുമെന്ന് ബിനീഷ് ചോദിക്കുന്നു. ദിലീപിനും നാദിര്‍ഷയ്ക്കും ഒരു കുടുംബം ഉണ്ട്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ വരുമ്പോള്‍ അവര്‍ തകര്‍ന്നുപോകുമെന്നും ബിനീഷ് പറയുന്നു.
പീഡനത്തിന് ഇരയായി മാനസികമായി തകര്‍ന്നിരിക്കുന്ന നടിയെക്കുറിച്ച് മോശമായി എഴുതിയ ആ കുറിപ്പ് പിൻവലിച്ച് മാപ്പുപറയണമെന്ന് ബൈജു പറയുന്നു. മനസ്സിന്‌ കുഷ്ഠം ബാധിച്ച ഒരു ശുംഭനാണ് സലിം കുമാറെന്നും ബൈജു തുറന്നടിച്ചു.പീഡനത്തിന് ഇരയായി മാനസികമായി തകര്‍ന്നിരിക്കുന്ന നടിയെ വീണ്ടും നുണ പരിശോധനയ്ക്ക് വിധേയയാക്കണമെന്ന സലീംകുമാറിന്റെ അഭിപ്രായം നന്നായിരിക്കുന്നു. ഏത് കഠിനഹൃദയനും മനസില്‍ പോലും ആലോചിക്കാന്‍ പറ്റാത്ത ഒരു കാര്യം ആരെ സംരക്ഷിക്കാനാണ്  സത്യം പുറത്തു വരട്ടെ. അതുവരെ ദിലീപിനെ വേട്ടയാടരുത്. എന്ന അഭിപ്രായമാണ് ഞങ്ങള്‍ക്കെല്ലാം ഉള്ളത്. അല്ലാതെ ശവത്തില്‍ കുത്തുന്ന മനസുള്ള താങ്കള്‍ ഒരു കലാകാരനാണോ. ദേശീയ അവാര്‍ഡല്ല, ഓസ്‌കര്‍ നേടിയാലും മനസ് നന്നല്ല എങ്കില്‍ അയായെ കലാകാരന്‍ എന്ന് വിളിക്കാനാകില്ലെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേര്‍ത്തു.

Top