ലാല്‍ ജോസിന്റെ മോഹന്‍ലാല്‍ ചിത്രം നാളെ ആരംഭിക്കും;മറവത്തൂര്‍ കനവിന് ശേഷമുള്ള ചോദ്യങ്ങള്‍ക്ക് ഇനി ഉത്തരമായി

മോഹന്‍ലാലിനെ നായകനാക്കി എന്ത് കൊണ്ട് ലാല്‍ ചിത്രമെടുക്കുന്നില്ല….ഏറെ കാലം ലാല്‍ ജോസിനോട് പലരും ചോദിച്ച ചോദ്യങ്ങളിലോന്നാണിത്….

അവസാനം ബെന്നി പി.നായരമ്പലത്തിന്റെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കുന്ന സിനിമയുടെ ചിത്രീകരണം നടക്കാനിരിക്കെയാണ് ചേദ്യങ്ങള്‍ക്ക് ലാല്‍ജോസ് മറുപടി നല്‍കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരിക്കല്‍ എസ്.സുരേഷ്ബാബുവിന്റെ ആശയത്തില്‍ ലാല്‍ജോസ് മോഹന്‍ലാലിനെ നായകനാക്കി ചെയ്യാന്‍ ആലോചിച്ച ‘ബലരാമനാ’ണ് എം.പത്മകുമാര്‍ പിന്നീട് ‘ശിക്കാര്‍’ എന്ന പേരില്‍ സിനിമയാക്കിയത്. ഡോ: ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയില്‍ പൃഥ്വിരാജും മോഹന്‍ലാലുമൊന്നിക്കുന്ന ‘കസിന്‍സ്’ എന്നൊരു ചിത്രത്തെക്കുറിച്ച് ആലോചിച്ചെങ്കിലും അതും നടക്കാതെ പോയെന്ന് ലാല്‍ ജോസ് പറയുന്നു.

നാളെ മോഹന്‍ലാലിനെ നായകാനാക്കിയുള്ള ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാനിരിക്കെയാണ് മറവത്തൂര്‍ കനവ് റിലീസ് ആയ അന്നു മുതല്‍ കേട്ട ചോദ്യത്തിന് ലാല്‍ ജോസ് മറുപടി നല്‍കുന്നത്.

സുഹൃത്തുക്കളെ, നാളെ എന്റെ പുതിയ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുകയാണ്. 1998ല്‍ മറവത്തൂര്‍ കനവ് റിലീസ് ആയ അന്നുമുതല്‍ ഞാന്‍ കേട്ടുതുടങ്ങിയ ആ ചോദ്യത്തിനുള്ള മറുപടി. അതെ, മോഹന്‍ലാലാണ് നായകന്‍. നിങ്ങള്‍ക്കും സിനിമ ഇഷ്ടമാവണേ എന്ന പ്രാര്‍ത്ഥനയോടെ തുടങ്ങുകയാണ്.

അനുഗ്രഹിച്ചാലും. അങ്കമാലി ഡയറീസ്’ ഫെയിം അന്ന രേഷ്മ രാജന്‍ നായികയാവുന്ന ചിത്രത്തില്‍ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തില്‍ ‘അപ്പാനി രവി’യെ അവതരിപ്പിച്ച ശരത്കുമാറും കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അനൂപ് മേനോന്‍, പ്രിയങ്ക നായര്‍, സിദ്ദിഖ്, സലിംകുമാര്‍, കലാഭവന്‍ ഷാജോണ്‍, ശിവജി ഗുരുവായൂര്‍ എന്നിവരെക്കൂടാതെ നിരവധി പുതുമുഖങ്ങളും നര്‍മ്മത്തിന് പ്രാധാന്യമുള്ള ചിത്രത്തില്‍ ഒരുമിക്കും.

മോഹന്‍ലാലിന്റെ കഥാപാത്രം രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുമെന്നാണ് തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം പറഞ്ഞിരിക്കുന്നത്.

ചിത്രീകരണം പകുതിയിലേറെ പൂര്‍ത്തിയായ ബി.ഉണ്ണിക്കൃഷ്ണന്‍ ചിത്രം ‘വില്ലന്റെ’ ചിത്രീകരണ ഇടവേളയിലാണ് മോഹന്‍ലാല്‍ ലാല്‍ജോസ് ചിത്രത്തില്‍ ജോയിന്‍ ചെയ്യുന്നത്. ഏപ്രില്‍ മധ്യത്തില്‍ പ്രധാന ഷെഡ്യൂള്‍ പൂര്‍ത്തിയായ ‘വില്ലന്’ ഇനി ജൂണില്‍ 20 ദിവസത്തെ ഷെഡ്യൂളാണ് ഉള്ളത്. തിരുവനന്തപുരം തുമ്പയിലുള്ള സെന്റ് സേവ്യേഴ്സ് കോളെജാണ് ലാല്‍ജോസ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

Top