സ്വന്തം ലേഖകൻ
പൂനെ: പിറന്നാൾ ദിനത്തിൽ ഭാര്യയ്ക്കു അഞ്ചരക്കോടിയുടെ ലംബോർഗിനി സമ്മാനമായി നൽകിയ ബിജെപി എംഎൽഎ പുലിവാൽ പിടിച്ചു. ആദ്യ ഓട്ടത്തിൽ തന്നെ ഭാര്യ ഓടിച്ച കാർ ഓട്ടോ ഡ്രൈവറെ ഇടിച്ചു തെറിപ്പിക്കുകയും ചെയ്തതോടെ പിറന്നാൽദിനം കരിദിനമായി മാറി. പിന്നാലെ വിവാദങ്ങളുടെ കുത്തൊഴുക്കും തുടങ്ങി.
ബിജെപി എംഎൽഎ നരേന്ദ്ര മേത്തയാണ് ഭാര്യ സുമന് കാറ് സമ്മാനിച്ചത്. ഓഗസ്റ്റ് 27നാണ് നരേന്ദ്ര മേത്ത ഓറഞ്ച് നിറത്തിലുള്ള ലംബോർഗിനി നൽകിയത്. ആദ്യ ഓട്ടത്തിൽ കാറ് ഓട്ടോയുമായി കൂട്ടിയിടിച്ചു ഇതോടെയാണ് എംഎൽഎ പുലിവാലു പിടിച്ചത്.
കാറ് ഓട്ടോയിലൽ ഇടിക്കുന്ന വീഡിയൊ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിലൽ വൈറലായിരിക്കുകയാണ്. കാർ പാഞ്ഞ് വരുന്നത് കണ്ട് രണ്ട് സ്ത്രീകൾ ഓടിമാറുന്നതും വീഡിയൊയിൽ കാണാം. താനെയ്ക്ക് സമീപമുള്ള ഭയന്ദാറിൽ വച്ചാണ് കാർ ഓട്ടോയുമായി കൂട്ടിയിടിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ആരും പരാതി നൽകിയിട്ടില്ലാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടുമില്ല. അപകടസമയത്ത് കാർ ഓടിച്ചിരുന്നത് എംഎൽഎയുടെ ഭാര്യയാണെന്നാണ് ദൃക്‌സാക്ഷികൾ പയുന്നത്.