ചാലക്കുടി: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് മള്‍ട്ടി തീയറ്റര്‍ സമുച്ചയ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണം തുടങ്ങി. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ ഒരു സംഘമാണ് അന്വേഷിക്കുക. ക്രമക്കേടുകള്‍ വ്യക്തമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മുന്‍ യുഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് അന്‍വര്‍ സാദത്ത് എംഎല്‍എയുടെ ഇടപെടലുകളെ തുടര്‍ന്ന് അടൂര്‍ പ്രകാശ് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടാണ് ദിലീപിനനുകൂലമായി കാര്യങ്ങള്‍ എത്തിച്ചതെന്ന് പരാതിക്കാരന്‍ ആരോപിക്കുന്നു. യുഡിഎഫിലെ ചില പ്രമുഖരുടെ നേരിട്ടുള്ള ഇടപെടലുകള്‍ ഇക്കാര്യത്തിലുണ്ടായി എന്ന് അക്കാലത്ത് പരസ്യമായ ആക്ഷേപമുണ്ടായിരുന്നു. നടിയുടെ ആക്രമണവുമായി ബന്ധപ്പെട്ട് യുഡിഎഫ് ക്യാമ്പ് പുലര്‍ത്തി വന്ന നിശബ്ദതയ്ക്ക് ദിലീപുമായി ഉന്നത നേതാക്കള്‍ക്കുള്ള ബന്ധം കാരണമായിരുന്നു. ഡി സിനിമാസ് നിര്‍മ്മാണത്തിനായി ഭൂമി കയ്യേറിയെന്ന കേസ് അട്ടിമറിച്ചത് 2014ല്‍ യുഡിഎഫ് സര്‍ക്കാര്‍. ജില്ലാ കളക്ടറുടെ അന്വേഷണമാണ് യുഡിഎഫ് ഉന്നതര്‍ ഇടപെട്ട് അട്ടിമറിച്ചത്. അതിന്മേല്‍ നടന്ന ലാന്‍ഡ് റവന്യു കമ്മീഷണറുടെ അന്വേഷണവും എങ്ങും എത്തിയിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാരിലെ സിപിഐ മന്ത്രിയാണ് ഏറ്റവുമൊടുവില്‍ ദിലീപിനെ സഹായിക്കാന്‍ ഇടപെട്ടതെന്നാണ് ആരോപണം. ഇതിന് പ്രത്യുപകാരമായി മന്ത്രിയുടെ മകനെ ദിലീപിന്റെ സിനിമയില്‍ അഭിനയിപ്പിച്ചെന്നും ആരോപണമുണ്ട്.
2013ല്‍ ഡി സിനിമാസിന്റെ സ്ഥലത്തിന്റെ പേരില്‍ ദിലീപിനെതിരെ കെസി സന്തോഷ് എന്ന ആലുവ സ്വദേശി പരാതി നല്‍കി. അന്വേഷണം നടത്തിയ കളക്ടര്‍ ദിലീപിന് അനുകൂലമായ റിപ്പോര്‍ട്ടാണ് നല്‍കിയത്. ദിലീപിന്റെ കയ്യില്‍ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഉണ്ടെന്നായിരുന്നു റിപ്പോര്‍ട്ടില്‍.ഇതിനെതിരെ പരാതിക്കാരന്‍ കോടതിയെ സമര്‍പ്പിച്ചു ഹൈക്കോടതിയെയും സമീപിച്ചു. തുടര്‍ന്ന് കോടതി അന്വേഷണം നടത്താന്‍ ലാന്‍ഡ് റവന്യു കമ്മീഷണറോട് ആവശ്യപ്പെട്ടു. ഇതില്‍ നടത്തിയ അന്വേഷണത്തില്‍ കളക്ടറുടെ അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് റവന്യു കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇതു മുക്കി. എല്‍ഡിഎഫ് അധികാരത്തില്‍ വന്നിട്ടും നടപടിയുണ്ടായില്ല.
സംസ്ഥാന രൂപീകരണത്തിന് മുന്‍പ് തിരുക്കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മ്മിക്കാന്‍ നല്‍കിയതാണ്. ഇതില്‍ 35 സെന്റ് സ്ഥലം ചാലക്കുടി തോടു പുറമ്ബോക്കും ഉള്‍പ്പെടുന്നതെന്നാണ് റവന്യു റിപ്പോര്‍ട്ട്.എന്നാല്‍ ഈ ഭൂമി നേരിട്ട് ദിലീപിന്റെ കയ്യില്‍ വന്നതല്ല. എട്ടു പേരുകളില്‍ ആധാരം ചെയ്തിട്ടുള്ള ഭൂമി ദിലീപ് ഒന്നിച്ച് വാങ്ങുകയായിരുന്നു. പോക്കുവരവ് ചെയ്യുമ്ബോള്‍ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നും സംശയമുണ്ട്.
നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് മള്‍ട്ടി തീയറ്റര്‍ സമുച്ചയ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണം തുടങ്ങി. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ ഒരു സംഘമാണ് അന്വേഷിക്കുക. ക്രമക്കേടുകള്‍ വ്യക്തമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മുന്‍ യുഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് അന്‍വര്‍ സാദത്ത് എംഎല്‍എയുടെ ഇടപെടലുകളെ തുടര്‍ന്ന് അടൂര്‍ പ്രകാശ് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടാണ് ദിലീപിനനുകൂലമായി കാര്യങ്ങള്‍ എത്തിച്ചതെന്ന് പരാതിക്കാരന്‍ ആരോപിക്കുന്നു. യുഡിഎഫിലെ ചില പ്രമുഖരുടെ നേരിട്ടുള്ള ഇടപെടലുകള്‍ ഇക്കാര്യത്തിലുണ്ടായി എന്ന് അക്കാലത്ത് പരസ്യമായ ആക്ഷേപമുണ്ടായിരുന്നു. നടിയുടെ ആക്രമണവുമായി ബന്ധപ്പെട്ട് യുഡിഎഫ് ക്യാമ്പ് പുലര്‍ത്തി വന്ന നിശബ്ദതയ്ക്ക് ദിലീപുമായി ഉന്നത നേതാക്കള്‍ക്കുള്ള ബന്ധം കാരണമായിരുന്നു.
തിരുക്കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമഠം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാന്‍ കൈമാറിയ ഒരേക്കര്‍ സ്ഥലം എട്ട് ആധാരങ്ങള്‍ നിര്‍മിച്ച് 2005 ല്‍ തട്ടിയെടുത്തുവെന്നാണ് ആക്ഷേപം. ഇതില്‍ 35 സെന്റ് സ്ഥലം ചാലക്കുടി തോടു പുറമ്പോക്കും ഉള്‍പ്പെടുന്നതായി നേരത്തെ തയ്ാറാക്കയിയ റിപ്പോര്‍ട്ട് മുക്കിയെന്നും പരാതിയുണ്ട്. പോക്കുവരവു രേഖകളില്‍ ക്രമക്കേടു നടന്നതായും സംശയിക്കുന്നു. എട്ടുപേരുകളിലേക്ക് വിഭജിച്ചത് കൃത്രിമം നടത്താനാണെന്നാണ് സംശയം.പുനരന്വേഷണം വേണമെന്നു കാട്ടി ലാന്‍ഡ് റവന്യു കമ്മീഷണര്‍ 2015ല്‍ ഉത്തരവു പുറപ്പെടുവിച്ചു.
എന്നാല്‍, പരാതിയില്‍ കഴമ്പില്ലെന്നു കാട്ടി കലക്ടര്‍ റിപ്പോര്‍ട്ടു നല്‍കിയതോടെ വിഷയം മരവിച്ചു. ദിലീപിനെ കുറ്റവിമുക്തനാക്കി കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത് പുനരന്വേഷിക്കാനാണ് റവന്യൂവകുപ്പിന്റെ പുതിയ ആവശ്യം. സ്ഥലം സര്‍ക്കാര്‍ പുറമ്പോക്കിലല്ല എന്ന നിലപാടിലെത്തിയത് എങ്ങനെയെന്നതു സംബന്ധിച്ചും വിശദീകരണം തേടി. ഒരാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം.ഇതില്‍ കലാഭവന്‍ മണിക്കും ഓഹരിയുണ്ടായിരുന്നുവെന്ന സൂചനയെത്തുടര്‍ന്ന് മണിയുടെ മരണത്തെ കുറിച്ച് അന്വേഷിക്കുന്ന സി.ബി.ഐയും ഇതുസംബന്ധിച്ച വിവരം തേടുന്നതായാണ് സൂചന.