പിണറായി വിജയനെ വെല്ലുവിളിച്ച വനിതാ നേതാവിന്റെ ഫേയ്‌സ് ബുക്ക് ലൈവ് വൈറലാകുന്നു; ആരാണ് ഈ പിണറായിയെന്ന് ലതിതാ പാലയ്ക്കല്‍

കണ്ണൂര്‍: മുഖ്യമന്ത്രിയെ പരിഹസിച്ച് യുവമോര്‍ച്ചാ വനിതാ നേതാവിന്റെ ഫേയ്‌സ് ബുക്ക് പോസ്റ്റ്. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ലസിത പാലയ്ക്കലിന്റെ പോസ്റ്റാണ് സിപിഎം നേതാക്കളെ പരിഹസിച്ചതിന്റെ പേരില്‍ വിവാദമായിരിക്കുന്നത്.

തനിക്കെതിരെ ഫേസ്ബുക്കില്‍ സഖാക്കള്‍ വേട്ടയാടുകയാണെന്ന് ആരോപിച്ചാണ് വനിതാ നേതാവ് മറുപടി നല്‍കിയിരിക്കുന്നത്. സിബിഐ എന്ന് കേള്‍ക്കുമ്പോള്‍ മുട്ട് വിറയ്ക്കുന്ന അച്ഛന്റെ മകനാണ് എന്ന് പറഞ്ഞ് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്റെ മകന്‍ ജെയിന്‍ രാജിനെ അധിക്ഷേപിച്ച ലസിത ആര്‍എസ്എസ് കോട്ട വിട്ട് സിപിഎമ്മില്‍ എത്തിയ സുധീഷ് മിന്നിയെ തറയെന്നും കൂതറയെന്നുമാണ് വിശേഷിപ്പിക്കുന്നത്. അതിനേക്കാള്‍ മോശമായ ഭാഷ തനിക്കറിയാമെന്ന മുന്നറിയിപ്പും അവര്‍ നല്‍കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇവരെല്ലാം കളിക്കുന്നത് പിണറായിയെ കണ്ടിട്ടാണെങ്കില്‍ ആരാണ് ഈ പിണറായി എന്നാണ് യുവമോര്‍ച്ച വനിതാ നേതാവിന്റെ ചോദ്യം. വണ്‍,ടു,ത്രി എന്ന് പറഞ്ഞ മന്ത്രി മണിയെ പോലെയുള്ളവരെ കണ്ടിട്ടാണോ ജനങ്ങള്‍ പഠിക്കേണ്ടതെന്നും അവര്‍ ചോദിക്കുന്നു.

തന്നെ ഝാന്‍സി റാണിയെന്ന് ആര്‍എസ്എസുകാര്‍ വിളിക്കുന്നത് സുഖമുള്ള കാര്യമാണെന്നും മാക്രികള്‍ കുരച്ചാലൊന്നും ആര്‍എസ്എസ് ഇല്ലാതായി പോവില്ലെന്നും പറയുന്ന ലസിത, മരിക്കുകയാണെങ്കില്‍ കാവിക്കൊടി പുതച്ചേ മരിക്കുവെന്ന് പറഞ്ഞാണ് വീഡിയോ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഈ പോസ്റ്റ് കൈരളി ഓണ്‍ലൈന്‍ തന്നെ വാര്‍ത്തയാക്കിയതോടെയാണ് വൈറലായത്. ആര്‍എസ്എസുകാര്‍ ആവേശത്തോടെയാണ് ലസിതയുടെ പോസ്റ്റിനോട് പ്രതികരിക്കുന്നതെങ്കില്‍ രൂക്ഷവിമര്‍ശനങ്ങളുമായാണ് ഡിവൈഎഫ്ഐ സിപിഎം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

 

Top