മുന്ന് പതിറ്റാണ്ടിനു ശേഷം ഒരു ഹോൡുഡ് ചിത്രത്തിലെ ബാലാത്സംഗ സീന്‍ വിവാദമാകുന്നു. ഒറിജിനാലിറ്റിക്കായി ബലാത്സംഗ രംഗം ഒറിജിനലായി ചിത്രീകരിച്ചെന്ന സംവിധായകന്റെ വെളിപ്പെടുത്തലാണ് പുതിയ വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്. മാര്‍ലോണ്‍ ബ്രാന്റോ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ലാസ്റ്റ് ടാംഗോ ഇന്‍ പാരീസ് എന്ന ചിത്രത്തിലെ ബലാത്സംഗ രംഗമാണ് ഇപ്പോള്‍ പരാതിക്കിടയാക്കിയിരിക്കുന്നത്.
ചിത്രത്തിലെ സ്വഭാവികയ്ക്ക് വേണ്ടിയാണ് ഇതെന്നും സംവിധായകന്‍ ബെര്‍ണാഡോ ബെര്‍ത്തുലൂസി വെളിപ്പെടുത്തുന്നത് 2013ലാണ്. നടി മരിച്ച് രണ്ട് വര്‍ഷം കഴിഞ്ഞണ് സംവിധായകന്‍ ചിത്രത്തിലെ ബലാത്സംഗ രംഗത്തെ കുറിച്ച് വെളിപ്പെടുത്തിയത്. മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബെര്‍ണാഡോ ഇക്കാര്യം വെളിപ്പെടുത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വീഡിയോ പ്രചരിച്ചതോടെയാണ് സംവിധായകന്‍ വീണ്ടും വിവാദത്തില്‍ പെടുന്നത്. എന്തായാലും വിഡിയോ പ്രചരിച്ചതോടെ ചിത്രത്തിന്റെ സംവിധായകനും ചിത്രത്തിലെ നായകനുമെതിരെ ഹോളിവുഡ് താരങ്ങള്‍ അണിനിരക്കുകയാണ്.
1972ലാണ് ബെര്‍ണാഡോ ബെര്‍ത്തുലൂസി സംവിധാനം ചെയ്ത ലാസ്റ്റ് ടാംഗോ ഇന്‍ പാരീസ് റിലീസ് ചെയ്തത്. ചിത്രത്തിലെ മരി ഷനീഡര്‍ എന്ന നടിയെയാണ് മാര്‍ലോണ്‍ ബ്രാന്റോ അനുവാദം കൂടാതെ ബലാത്സംഗം ചെയ്തത്. ചിത്രത്തിലൂടെ ബെര്‍ണാഡിന് മികച്ച സംവിധായകനുള്ള അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു.
‘ഇറോട്ടിക് ഡ്രാമ’ വിഭാഗത്തില്‍പ്പെടുന്ന ചിത്രം പുറത്തിറങ്ങിയ കാലത്തുതന്നെ ചര്‍ച്ചാവിഷയമായിരുന്നു. ഭാര്യ ആത്മഹത്യ ചെയ്ത ഒരാള്‍ക്ക് ഒരു യുവതിയുമായുണ്ടാകുന്ന ബന്ധമായിരുന്നു ചിത്രത്തിന്റെ വിഷയം. ഹിംസാത്മകമായ ലൈംഗികതയെ തുറന്നുകാട്ടുന്നതിന്റെ പേരില്‍ റിലീസ്‌കാലത്തുതന്നെ ചിത്രം വിവാദത്തില്‍പ്പെട്ടിരുന്നു. ഒരു ഘട്ടത്തില്‍ സെന്‍സര്‍ഷിപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തന്നെ അമേരിക്കയില്‍ തുടക്കമിട്ട ചിത്രത്തിന് ആദ്യം എക്‌സ് റേറ്റിംഗും പിന്നീട് എന്‍സി-17 റേറ്റിംഗും നല്‍കി.
നടന്മാരുടെ നടനാ’യാണ് മുന്‍ ഹോളിവുഡ് ഇതിഹാസം മെര്‍ലണ്‍ ബ്രാന്റോ വിലയിരുത്ത പ്പെടുന്നത്. ലോകമെമ്പാടുമുള്ള അഭിനേതാക്കളുടെ തലമുറകളെ സ്വാധീനിച്ച നടനുമാണ് അദ്ദേഹം. കരിയറില്‍ ഏഴ് തവണ മികച്ച നടനുള്ള അക്കാദമി അവാര്‍ഡിനായി നോമിനേഷന്‍ ലഭിച്ചിട്ടുണ്ട് അദ്ദേഹത്തിന്. രണ്ട് തവണ പുരസ്‌കാരം ലഭിക്കുകയും ചെയ്തു. 1954ല്‍ പുറത്തിറങ്ങിയ ‘ഓണ്‍ ദി വാട്ടര്‍ഫ്രണ്ടി’നും 1972ല്‍ ‘ദി ഗോഡ് ഫാദറി’നും. ബ്രാന്റോയുടെ തിളക്കമാര്‍ന്ന കരിയറില്‍ എടുത്തുപറയപ്പെടുന്ന വേഷങ്ങളിലൊന്നാണ് ബെര്‍നാഡോ ബെര്‍ട്ടുലൂസിയുടെ ഫ്രഞ്ച്-ഇറ്റാലിയന്‍ ചിത്രം ‘ലാസ്റ്റ് ടാംഗോ ഇന്‍ പാരീസ്’