കോട്ടയം: ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ ലതികാ സുഭാഷിന് രഹസ്യപിൻതുണയുമായി ബി.ഡി.ജെ.എസ് രംഗത്ത് എത്തി. ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയെ പിൻവലിച്ച ബി.ജെ.പി നേതൃത്വം ഇവിടെ ലതികാ സുഭാഷിന് പിൻതുണ നൽകുമെന്ന സൂചനയാണ് ലഭിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രയായി മത്സരിക്കുമെന്നു പ്രഖ്യാപിച്ച് പാർട്ടി വിട്ട ലതികാ സുഭാഷ് ഇപ്പോൾ ബി.ജെ.പി – ബി.ഡി.ജെ.എസ് പിൻതുണയോടെ മത്സരിക്കാൻ നടത്തുന്ന നീക്കത്തിൽ കടുത്ത പ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്.
ലതികയുടെ ഫെയ്‌സ്ബുക്ക് പേജിൽ യൂത്ത് കോൺഗ്രസ് കോൺഗ്രസ് പ്രവർത്തകരുടെ വൻ പ്രതിഷേധ കമന്റുകളാണ് ഇപ്പോൾ എത്തുന്നത്. മറ്റൊരു പാർട്ടിയിലേയ്ക്കുമില്ലെന്നു പ്രഖ്യാപിച്ച ലതികാ സുഭാഷ്, പാർട്ടി ഓഫിസിനു മുന്നിലിരുന്ന് തല മുണ്ഡനം ചെയ്ത ശേഷം പാർട്ടിയുടെ മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് മറ്റൊരു പാർട്ടിയ്‌ക്കൊപ്പം പോകുന്നതാണ് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്.
ബി.ജെ.പി നേതാവായ ശോഭാ സുരേന്ദ്രന് പോലും അർഹമായ പ്രാതിനിധ്യം ബി.ജെ.പി പാർട്ടിയിൽ ലഭിക്കുന്നില്ല. ഇതിനിടെയാണ് ലതിക കൂടി ബി.ഡി.ജെ.എസിന്റെ ഭാഗമായി ബി.ജെ.പിയിലേയ്ക്കു പോകാൻ
ഭാഗമാകുന്നത് എന്നാണ് ഉയരുന്ന കമന്റുകൾ. ഇതിനിടെയാണ് ഇപ്പോൾ പ്രതിഷേധം ഉയരുന്നത്. തന്നെ കോൺഗ്രസ് പ്രവർത്തകർ പിൻതുണയ്ക്കുന്നു എന്നു ലതിക പ്രഖ്യാപിക്കുമ്പോഴാണ് കോൺഗ്രസ് പ്രവർത്തകർ തന്നെ അതിരൂക്ഷണായ വിമർശനവുമായി ഫെയ്‌സ്ബുക്കിൽ എത്തുന്നത്.
പാർട്ടി ഓഫിസിനു മുന്നിലിരുന്നു തല മുണ്ഡനം ചെയ്തപ്പോൾ ലതികയ്ക്ക് ആളുകൾക്കിടയിൽ സാമാന്യ ജനത്തിന്റെ പിൻതുണ ലഭിച്ചിരുന്നു. എന്നാൽ, പാർട്ടി വിടുകയും സ്ഥാ
നാർത്ഥിയായി മത്സരിക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തതോടെ ജനങ്ങൾ ലതികയ്ക്ക് എതിരെ തിരിയുകയായിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ ലതികയ്ക്ക് എതിരായ ഫെയ്‌സ്ബുക്ക് കമന്റുകൾ ഇപ്പോൾ പ്രവഹിക്കുന്നത്.