മുംബൈ: ആര്‍എസ്എസിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും യുവാക്കള്‍ അകലുന്നതായുള്ള സൂചനകളെ തുടര്‍ന്നു പ്രവര്‍ത്തന ശൈലിമാറ്റാന്‍ ആര്‍എസ്എസ് തീരുമാനിച്ചു. കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കുന്നതിനും തെറ്റായ ധാരണകള്‍ മാറ്റുന്നതിനുമായി ഓണ്‍ലൈനിലൂടെ കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാനാണ് ആര്‍എസ്എസ് നേതൃത്വം ഇപ്പോള്‍ ആലോചിക്കുന്നത്. ഇതോടൊപ്പം പ്രവര്‍ത്തകര്‍ക്കെല്ലാം ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ ആരോപണങ്ങളെ നേരിടുന്നതിനും കംപ്യൂട്ടറും ലാപ്‌ടോപ്പും പ്രവര്‍ത്തിപ്പിക്കുന്നതിനും പരിശീലനം നല്‍കുന്നതിനും ആര്‍എസ്എസ് ആലോചിക്കുന്നുണ്ട്.
2012 ലാണ് ആര്‍എസ്എസ് ആദ്യമായി ഓണ്‍ലൈനില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. അന്നു മുതല്‍ സജീവമായി ഓണ്‍ലൈന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ പൂര്‍ണമായും തങ്ങളുടെ പ്രവര്‍ത്തന രീതികള്‍ ഓണ്‍ലൈന്‍ വഴി പ്രഖ്യാപിക്കാന്‍ ആര്‍എസ്എസ് നേതൃത്വം തയ്യാറായിരുന്നില്ല. എന്നാല്‍, ഓണ്‍ലൈന്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും കൂടുതല്‍ ആളുകളെ ആര്‍എസ്എസിലേയ്ക്കു ആകര്‍ഷിക്കാന്‍ പറ്റുന്നുണ്ടെന്ന കണ്ടെത്തലാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ആര്‍എസ്എസിനെ പ്രേരിപ്പിക്കുന്നത.് ഇതോടൊപ്പം പരമ്പരാഗത മാര്‍ഗത്തിലൂടെ യുവാക്കളെ ആകര്‍ഷിക്കാനാവുന്നില്ലെന്നും, ഇത് സംഘത്തിന്റെ പ്രവര്‍ത്തനത്തിനു ദോഷം ചെയ്യുന്നുണ്ടെന്നും ആര്‍എസ്എസ് വിലയിരുത്തുന്നു.
കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ആര്‍എസ്എസ് തങ്ങളുടെ കാക്കി ട്രൗസര്‍ പാന്റാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതേ കാലത്തിന്റെ മാറ്റം ഉള്‍ക്കൊണ്ടു തന്നെ മുന്നോട്ടു പോകുന്നതിനാണ് ഇപ്പോള്‍ ഓണ്‍ലൈനിലും സജീവമാകാന്‍ അംഗങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്. 2012 ല്‍ ഓണ്‍ലൈന്‍ വഴി അംഗമായവരില്‍ പലരും, ഇപ്പോള്‍ ആര്‍എസ്എസിന്റെ പ്രചാരകര്‍മാര്‍ വരെയായിട്ടുണ്ടെന്നാണ് ദേശീയ സമിതി വിലയിരുത്തുന്നത്. ആര്‍എസ്എസിന്റെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി മനസിലാക്കി രാഷ്ട്രീയ പ്രവര്‍ത്തനം ഏറ്റെടുത്തവരില്‍ പലരും ഓണ്‍ലൈന്‍ വഴി കൂടുതല്‍ രാഷ്ട്രീയം പറയണമെന്നു ആവശ്യപ്പെട്ടിട്ടുണ്ടെന്നു ആര്‍എസ്എസ് സേവാ പ്രമുഖ് മന്‍മോഹന്‍ മാന്‍ഡ്യ അറിയിച്ചു. ഇതാണ് ആര്‍എസ്എസ് ഇപ്പോള്‍ ഓണ്‍ലൈനില്‍ മുഖം മിനിക്കുന്നതിനു തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പുതുതായി ആര്‍എസ്എസ് വെബ് സൈറ്റിന്റെ മുഖം മിനുക്കുമ്പോള്‍ ജോയിന്‍ ആര്‍എസ്എസ് എന്ന ഓപ്ഷന്‍ കൂടി ഇതോടൊപ്പം ചേര്‍ക്കുന്നതിനും ആലോചിക്കുന്നത്. നേരിട്ടു ശാഖയില്‍ എത്തി വര്‍ഷങ്ങളോളം ഒപ്പം പ്രവര്‍ത്തിക്കുന്നവരെ മാതരമാണ് ശാഖയിലെ അംഗങ്ങളാക്കി കൂടെ കൂട്ടിയിരുന്നത്. എന്നാല്‍, ഇതിനും ഇനി മാറ്റമുണ്ടാകുമെന്നാണ് സൂചന ലഭിക്കുന്നത്. ഓണ്‍ലൈന്‍ വഴി അംഗത്വമെടുത്ത ശേഷം സംഘത്തിന്റെ വിവിധ സേവന പ്രവര്‍ത്തനങ്ങളില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇനി പ്രചാരകര്‍ സ്ഥാനം വരെ എത്താനാവുമെന്നാണ് ആര്‍എസ്എസ് ദേശീയ നേതൃത്വം നല്‍കുന്ന സൂചന.