കൊച്ചി: ലാവലിൻ കേസിൽ സുപ്രധാനമായ വിധിയിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിന് എതിരായ ഹർജിയിലെ വിധിയിൽ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസം.എസ്എൻസി ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ കുറ്റക്കാരല്ലെന്ന് ഹൈക്കോടതി. പ്രതികളെ കുറ്റവിമുക്തരാക്കിയ കീഴ്ക്കോടതിയുടെ ഉത്തരവിനെതിരേ സിബിഐ നൽകിയ റിവിഷൻ ഹർജി ചീഫ് ജസ്റ്റീസ് പി. ഉബൈദ് അധ്യക്ഷനായ ബഞ്ച് തള്ളുകയായിരുന്നു.മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർക്കെതിരായ കുറ്റപത്രം റദ്ദ് ചെയ്ത സിബിഐ കോടതി വിധിക്കെതിരെയാണ് റിവ്യു ഹർജി. ഹർജിയിൽ അഞ്ചുമാസം മുൻപ് വാദം പൂർത്തിയായിരുന്നു.ലാവലിൻ അഴിമതിക്കേസിൽ പിണറായി വിജയനുൾപ്പെടെയുള്ളവരെ കുറ്റവിമുക്‌തരാക്കിയ സിബിഐ പ്രത്യേക കോടതി വിധിക്കെതിരെയാണ് സിബിഐ ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകിയത്. പ്രതികൾക്കെതിരെ കുറ്റപത്രത്തിൽ നിരവധി തെളിവുകളും രേഖകളും ഉണ്ടെന്നും ഇത് ശരിയായി വിലയിരുത്താതെയാണ് കീഴ്ക്കോടതി പ്രതികളെ വിട്ടയച്ചതെന്നുമാണ് സിബിഐയുടെ വാദം.
പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരിക്കെ പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കനേഡിയൻ കമ്പനിയായ എസ്എൻസി ലാവലിനുമായി ഉണ്ടാക്കിയ കരാർ വഴി ഖജനാവിന് 374 കോടി രൂപയുടെ നഷ്‌ടം ഉണ്ടായെന്നാണ് സിബിഐ കേസ്. 2013 നവംബറിലാണ് പിണറായി വിജയൻ അടക്കമുള്ള പ്രതികളെ കുറ്റവിമുക്‌തരാക്കി കീഴ്കോടതി ഉത്തരവിട്ടത്.
കേരള രാഷ്ട്രീയത്തെ, പ്രത്യേകിച്ച് സിപിഎം രാഷ്ട്രീയത്തെ ഇളക്കിമറിച്ച ലാവലിന്‍ ഇടപാടിന്റേയും കേസിന്റേയും നാള്‍ വഴികളിലൂടെ…
1995 ആഗസ്റ്റ് 10- പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജല വൈദ്യുതി പദ്ധതികളുടെ അറ്റകുറഅറ പണികള്‍ക്കായി എസ്എന്‍സി ലാവലിന്‍ കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടു. യുഡിഎഫ് സര്‍ക്കാരായിരുന്നു അപ്പോള്‍ അധികാരത്തില്‍. ഇപ്പോഴത്തെ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ ആയിരുന്നു വൈദ്യുതി മന്ത്രി.
കണ്‍സള്‍ട്ടന്‍സി കരാര്‍
1996 ഫെബ്രുവരി 24 – എസ്എന്‍സി ലാവലിനെ കണ്‍സള്‍ട്ടന്റ് ആയി നിയമിച്ചു. ഈ കരാറും ഒപ്പിട്ടത് അന്നത്തെ വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന ജി കാര്‍ത്തികേയന്‍ ആയിരുന്നു.
കാനഡയിലേക്ക്
1996 ഒക്ടോബര്‍- പിണറായി വിജയന്റെ വിവാദമായ കാനഡ സന്ദര്‍ശനം. സാങ്കേതിക വിദഗ്ധരൊന്നും കൂടെയില്ലാതെയാണ് പിണറായി വിജയന്‍ കാനഡ സന്ദര്‍ശിച്ചത് എന്നായിരുന്നു പ്രധാന ആരോപണം.
ബാലാനന്ദനെ തള്ളി കരാര്‍
1997 ഫെബ്രുവരി 2- ബാലാന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളി ലാവലിനുമായി കരാറില്‍ ഒപ്പിട്ടു. മലബാര്‍ ക്യാന്‍സര്‍ സെന്ററിന് 100 കോടി നല്‍കും എന്ന വാഗ്ദാനത്തിന്റെ പേരിലായിരുന്നു ഇത്.
മന്ത്രിസഭയുടെ അംഗീകാരം
1998 മാര്‍ച്ച്- കരാറിന് മന്ത്രിസഭയുടെ അംഗീകാരം. ഇ കെ നായനാര്‍ ആയിരുന്നു അന്ന് മുഖ്യമന്ത്രി. 1998 ജൂലായില്‍ ലാവലിനുമായി അന്തിമ കരാറില്‍ ഒപ്പിട്ടു.
വിജിലന്‍സ് അന്വേഷണം
2002 ജനുവരി 11- ലാവലിന് കരാര്‍ നല്‍കിയതിനെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്ന് നിയമസഭ സബ്ജക്ട് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
സിഎജി റിപ്പോര്‍ട്ട്
ആഗോള ടെണ്ടന്‍ വിളിക്കാതെ ലാവലിനുമായി കരാര്‍ ഏര്‍പ്പെട്ടതില്‍ സംസ്ഥാന സര്‍ക്കാരിന് കോടികളുടെ നഷ്ടമെന്ന് സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നു. 2005 ജൂലായ് 13 നായിരുന്നു ഇത്.
വിഎസ് രംഗത്ത്
എസ്എന്‍സി ലാവലിന്‍ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന് ആവശ്യവുമായി വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. 2005 ജൂലായ് 19 നായിരുന്നു വിഎസിന്റെ പ്രസ്താവന. ഇത് പാര്‍ട്ടിക്കുള്ളില്‍ വന്‍ കോളിളക്കം സൃഷ്ടിച്ചു.
ഭരണ മാറ്റത്തിലെ ഉലച്ചിലുകള്‍ 2006 മാര്‍ച്ച് 1- ഇടപാടില്‍ ക്രമക്കേട് നടന്നു എന്ന വിജിലന്‍സ് കണ്ടെത്തലിനെ തുടര്‍ന്ന് കേസ് സിബിഐക്ക് വിടാന്‍ യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം. 2006 ഡിസംബര്‍ 4- ലാവലിന്‍ ഇടപാടില്‍ സിബിഐ അന്വേഷണം വേണ്ട വിജിലന്‍സ് അന്വേഷണം മതിയെന്ന് എല്‍ഡിഎഫ് മന്ത്രിസഭ. സിബിഐ അന്വേഷണം 2007 ജനുവരി 16 ന് കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കണം എന്ന് ഹൈക്കോചതി ഉത്തരവിട്ടു. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തു. വന്‍ ക്രമക്കേടെന്ന് കണ്ടെത്തല്‍ പിണറായിയെ പ്രോസിക്യൂട്ട് ചെയ്യണം 2009 ജനുവരി 21 ന് പിണറായിയെ പ്രതിചേര്‍ക്കാന്‍ സിബിഐ ഗവര്‍ണറുടെ അനുമതി തേടി.
2009 മെയ് 6 -പിണറായി വിജയനെ പ്രോസിക്യൂട്ട് ചെ്‌യാന്‍ അനുമതി നല്‍കുതെന്ന് മന്ത്രി സഭ യോഗം ഗവര്‍ണറോട്. 2009 ജൂണ്‍ 7- മന്ത്രിസഭയുടെ നിര്‍ദ്ദേശം തള്ള പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐക്ക് ഗവര്‍ണറുടെ അനുമതി. കുറ്റപത്രം 2009 ജൂണ്‍ 11 ന് പിണറായി വിജയനെ പ്രതിചേര്‍ത്ത് സിബിഐ കുറഅറ പത്രം സമര്‍പ്പിച്ചു. 2011 ഡിസംബര്‍ 19 ന് തുടരന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരത്തെ സബിഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു. ഹൈക്കോടതി ഇടപെടല്‍ ലാവലിന്‍ കേസില്‍ പിണറായി ഉള്‍പ്പെടെയുള്ളവരുടെ വിചാരണ നടപടികള്‍ ഉടന്‍ തുടങ്ങണമെന്ന് 2013 ജൂണ്‍ 18 ന് ഹൈക്കോടതി ഉത്തരവിട്ടു. കേസിലെ വിടുതല്‍ ഹര്‍ജികള്‍ ആദ്യം പരിഗണിക്കണം എന്നും നിര്‍ദ്ദേശം. ഇനി കുറ്റ വിമുക്തന്‍ 2013 നവംബര്‍ 5- സിബിഐ തയ്യാറാക്കിയ കുറ്റപത്രം നിലനില്‍ക്കുന്നതല്ലെന്ന് കാണിച്ച് കോടതി തള്ളി. പിണറായി വിജയന്റെ വിടുതല്‍ ഹര്‍ജി കോടതി അംഗീകരിച്ചു. പിണറായി ഇനി കുറ്റ വിമുക്തന്‍