വീണ്ടും ലാവ്‌ലിന്‍; അഴിമതിക്കെതിരെ നിലപാടെടുക്കുന്ന പിണറായി വിജയന്‍ അഴിമതികേസില്‍ കുടുങ്ങുമോ..?

തിരുവനന്തപുരം: സിപിഎം രാഷ്ട്രീയത്തില്‍ എന്നും വിവാദമുയര്‍ത്തിയ ലാവ്‌ലിന്‍ കേസ് വീണ്ടും നിയമയുദ്ധത്തിലേക്കെത്തുമ്പോള്‍ പിണറയായി വിജയന് വീണ്ടും വില്ലന്‍ പരിവേഷം. ലാവ്‌ലിന്റ കേസിലന്റെ പരിണായ സമയങ്ങളില്ലെന്നാം പിണറായി സിപിഎം നേതാവ് മാത്രമായിരുന്നു.

പിണറായി വിജയന്റെ രാഷ്ട്രീയ ഭാവിക്കുമെലെ തൂങ്ങിനിന്ന് വാളായിരുന്നു ലാവ്‌ലിന്‍ കേസ് പാര്‍ട്ടിക്കുപുറത്തേക്കാളുപരി തന്റെ തട്ടകത്തില്‍ ലാവ്‌ലിന്‍ ആയുധമായി മാറിയ കാലം. ഒടുവില്‍ സിബി ഐ കോടതിയുടെ വിധിയില്‍ എല്ലാ പ്രതിസന്ധികളും മാറ്റി മുഖ്യമന്ത്രിയായി. പക്ഷെ അതേ ലാവ്‌ലിന്‍ വീണ്ടും പിണറായിയെ വോട്ടയാടുന്നുവോ….?

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാന രാഷ്ട്രീയത്തിലും മാധ്യമ ലോകത്തും ഒരിക്കല്‍ അടഞ്ഞ ലാവലിന്‍ ചര്‍ച്ചകള്‍ക്ക് കൂടിയാണ് ഹൈകോടതി വിധി വരുംവരെ അവസരം ഒരുങ്ങുന്നത്. എല്‍.ഡി.എഫ് സര്‍ക്കാറിനുമേല്‍ സമ്മര്‍ദം ചെലുത്താനുള്ള ഈ സാഹചര്യത്തെ തങ്ങള്‍ക്ക് അനുകൂലമാക്കാനാവും യു.ഡി.എഫും ബി.ജെ.പിയും ശ്രമിക്കുക.

എല്‍.ഡി.എഫിന് പുറത്ത് ചര്‍ച്ചയാവുമെങ്കിലും മുന്നണിക്കുള്ളിലും സി.പി.എമ്മിലും ഹൈകോടതി തീരുമാനം ഒരു സ്വാധീനവും ചെലുത്തില്ല. കോടതിയുടെ വെറും നടപടിക്രമം എന്നതില്‍ കവിഞ്ഞുള്ള പ്രധാന്യം അവര്‍ ഇതിന് നല്‍കില്ല. എന്നാല്‍, എതിരാളികള്‍ ഇത് രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന സമ്മര്‍ദം സി.പി.എമ്മിനുമേല്‍ പതിക്കുകതന്നെ ചെയ്യും. ഹൈകോടതി വാദം കേള്‍ക്കുന്ന നാളുകളിലാണ് സംസ്ഥാനത്ത് കേന്ദ്ര കമ്മിറ്റി യോഗം നടക്കുന്നതെന്ന പ്രത്യേകതയുമുല്‍്. ജനുവരി അഞ്ചു മുതല്‍ എട്ട് വരെ തിരുവനന്തപുരത്താണ് യോഗം .

പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് ലാവലിന്‍ കേസില്‍ മുമ്പ് പിണറായിക്കു മേല്‍ അകത്തും പുറത്തുംനിന്ന് ആക്രമണളുണ്ടായത്. എന്നാല്‍, ഇന്ന് സംസ്ഥാന മുഖ്യമന്ത്രിയും എല്‍.ഡി.എഫിന്റെ അനിഷേധ്യ നേതാവും എന്നനിലയില്‍ പിണറായിയെ കേന്ദ്രീകരിച്ചുള്ള ലാവലിന്‍ ചര്‍ച്ചകളെ പ്രതിരോധിക്കേല്‍ ബാധ്യതയാണ് പാര്‍ട്ടിക്കും സര്‍ക്കാറിനുമുള്ളത്.

അഴിമതി വെച്ചുപൊറുപ്പിക്കാത്ത ഭരണാധികാരി, ഭൂരിപക്ഷ വര്‍ഗീയതക്ക് എതിരെ ഉറച്ച നിലപാടുള്ള നേതാവ് എന്നീ പ്രതിച്ഛായയുമായാണ് പിണറായി സര്‍ക്കാറിനെയും മുന്നണിയെയും നയിക്കുന്നത്. സ്വന്തം വിശ്വസ്തനെന്ന് അറിയപ്പെട്ട ഇ.പി. ജയരാജനോടു പോലും സ്വജനപക്ഷപാത ആക്ഷേപത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചു. ഈ നിലപാട് എതിരാളികളെ നിരായുധരുമാക്കി. സി.പി.എം നേതാക്കള്‍ ഉള്‍പ്പെട്ട കളമശ്ശേരി, വടക്കാഞ്ചേരി കേസുകളിലും പ്രതികളെ സംരക്ഷിച്ചില്ല.

അഴിമതിരഹിത പ്രതിച്ഛായക്കുമേല്‍ ലാവലിന്‍ എന്ന അഴിമതി കേസ് ഉയര്‍ന്നുവരുന്നതിനെ അതിജീവിക്കുകയാവും സി.പി.എം നേരിടുന്ന ആദ്യ വെല്ലുവിളി. പാര്‍ട്ടിയില്‍ ദുര്‍ബലനായ വി.എസ്. അച്യുതാനന്ദനില്‍നിന്ന് ഇത്തരം നീക്കം സി.പി.എം ഇപ്പോള്‍ പ്രതീക്ഷിക്കുന്നുമില്ല. ഹൈകോടതിയില്‍ സി.ബി.ഐക്കു വേല്‍ി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍തന്നെ ഹാജരായത് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടിന്റെ സൂചനയുമാണ്.
ലാവ്‌ലിന്‍ കേസില്‍ ഇതുവരെ കാര്യമായി ഇടപെടാത്ത കോണ്‍ഗ്രസ് പക്ഷെ ഇത്തവണ കാര്യമായ പ്രചരണങ്ങള്‍ക്ക് തന്നെ നേതൃത്വം നല്‍കും. അഴിമതി രഹിത ഇമേജ് കെട്ടിപടുക്കുന്ന മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കാന്‍ കോണ്‍ഗ്രസിന് ഇതിനും വലുത് വരാനില്ല എന്നത് തന്നെ കാരണം.

Top