കോഴിക്കോട്: ലോ അക്കാദമിക്ക് ഭൂമി നല്‍കിയതിനെപ്പറ്റി അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി രാമസ്വാമിയുടെ കാലത്ത് ഭൂമി നല്‍കിയതിനെപ്പറ്റി അന്വേഷണം നടത്താന്‍ സാധ്യമല്ലെന്ന് അദ്ദേഹം കോഴിക്കോട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഭൂമിയെ കുറിച്ച് അന്വേഷണവേണമെന്ന് വിഎസ് അച്യുതാനന്ദന്റെ പരാതിയില്‍ റവന്യൂ വകുപ്പ് അന്വേഷണം നടത്തുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശം എന്നതു ശ്രദ്ധേയമാണ്.
ലോ അക്കാദമിക്ക് സര്‍ക്കാര്‍ ഭൂമി നല്‍കിയതിനെപ്പറ്റി അന്വേഷിക്കണമെന്നും വിദ്യാഭ്യാസ ആവശ്യങ്ങള്‍ ഒഴികെയുള്ളവയ്ക്ക് ഉപയോഗിക്കുന്ന ഭൂമി തിരിച്ചുപിടിക്കണമെന്നും ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ റെവന്യൂമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതുസംബന്ധിച്ച ചോദ്യത്തോടാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഈ സര്‍ക്കാരിന്റെ കാലത്തോ, മുന്‍ സര്‍ക്കാരിന്റെ കാലത്തോ അല്ല ഭൂമി കൈമാറിയതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഏതോ കാലത്ത് നടത്തിയ ഭൂമി കൈമാറ്റത്തെപ്പറ്റി അന്വേഷണം നടത്താനാകില്ല.
ഭൂമി നല്‍കിയതിനെപ്പറ്റി പരിശോധിക്കണം എന്നൊക്കെയുള്ളത് ചിലരുടെ ആവശ്യം മാത്രമാണ്. ലോ അക്കാദമി ഏറ്റെടുക്കയോ, അക്കാദമി ഭൂമി ഏറ്റെടുക്കുകയോ ചെയ്യില്ല – മുഖ്യമന്ത്രി വ്യക്തമാക്കി. സി.പി.ഐയ്ക്കെതിരായ പരോക്ഷ വിമര്‍ശവും മുഖ്യമന്ത്രി ഉന്നയിച്ചു. ഓരോ പാര്‍ട്ടിക്കും ഓരോ നിലപാടുണ്ടാവും. ബി.ജെ.പി നേതാവ് വി മുരളീധരന്‍ നടത്തിയ സമരത്തെ പിന്തുണയ്ക്കാണ് പലരും നിലപാടുകള്‍ സ്വീകരിച്ചതെന്ന് അദ്ദേഹം പരിഹസിച്ചു