ലോ അക്കാഡമി വിഷയത്തില്‍ കെ. മുരളീധരന്‍ നിരാഹാരം ആരംഭിച്ചു; സമരക്കാരെയും മാനേജുമെന്റിനെയും കളക്ടര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു

തിരുവനന്തപുരം: ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് ലോ അക്കാഡമി വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ്സ് നേതാവ് കെ മുരളീധരന്‍ നിരാഹാരം ആരംഭിച്ചു. നേരത്തെ നിരാഹാരത്തിലായിരുന്ന ബിജെപി നേതാവ് വി. മുരളീധരനെ ശാരീരിക അവശതകളെത്തുടര്‍ന്ന് ആശുപത്രിയിലേയ്ക്ക് മാറ്റി. പകരം വി.വി. രാജേഷ് സമരം ആരംഭിച്ചു.

പ്രിന്‍സിപ്പല്‍ രാജിവെക്കണം, അക്കാദമിയുടെ പത്ത് ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം, വിദ്യാര്‍ഥികളെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചതിന് പ്രിന്‍സിപ്പലിനെതിരേ കേസെടുത്ത സാഹചര്യത്തില്‍ അവരെ അറസ്റ്റുചെയ്യണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മുരളീധരന്റെ നിരാഹാര സമരം. എന്നാല്‍ സമരം 23-ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ സമരക്കാരെയും മാനേജ്മെന്റിനേയും ജില്ലാ കലക്ടര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top