തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ എസ് എഫ് ഐ സ്വീകരിച്ച നിലപാടില്‍ പരക്കെ വിമര്‍ശനമുയരുന്നതിനിടെ എസ് എഫ് ഐ സംസ്ഥാന കമ്മിറ്റിയിലും പൊട്ടിത്തെറി. സംസ്ഥാന കമ്മിറ്റിയെ വിമര്‍ശിച്ച് പല ജില്ലാ നേതാക്കളും രംഗത്തെതിയതോടെ എസ്എഫ് ഐ സംസ്ഥാന നേതാക്കളും കടുത്ത പ്രതിരോധത്തിലായി.
ചരിത്രത്തില്‍ ഇതുവരെ ഇത്തരമൊരു നാണകെട്ട അവസ്ഥയിലേയ്ക്ക് എസ് എഫ് ഐ പോയിട്ടില്ലെന്നാണ് വിദ്യാര്‍ത്ഥി നേതാക്കളുടെ വിമര്‍ശനമുയരുന്നത്. സോഷ്യല്‍ മീഡിയകളില്‍ എസ് എഫ് ഐക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ക്കും ട്രോളുകള്‍ക്കും മറുപടി പറയാന്‍ പോലും നേതാകള്‍ക്ക് കഴിയുന്നില്ല. സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റും ചാനല്‍ ചര്‍ച്ചകളില്‍ വെള്ളം കുടിയ്ക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടികാട്ടുന്നു.
എസ് എഫ് ഐ.്‌ക്കൊപ്പം നിലകൊണ്ട പലരും ലോ അക്കാദമി സമരത്തിലെ എസ് എഫ് ഐക്കെതിരെ രംഗത്തുവന്നിരുന്നു.ഇതിനിടിയിലാണ് സംസ്ഥാന നേതാക്കള്‍ പലരും പരസ്യ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. ലോക്ക അക്കാദമയിലെ എസ് എഫ് ഐ യുണിറ്റിനെ പോലും കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ നേതാക്കള്‍ക്കായിട്ടില്ലെന്നതിന്റെ തെളിവാണ് വിദ്യാര്‍ത്ഥികളുടെ തുറന്ന കത്തെന്നും ഇവര്‍ ചൂണ്ടികാട്ടുന്നു.
ലക്ഷ്മിനായരെ സഹായിക്കുന്ന നിലപാടാണ് എസ് എഫ് ഐ സ്വികരിച്ചെതെന്ന് ഓരോ ദിവസം ചെല്ലും തോറും തെളിയുകയാണ്. ഇതിനൊന്നും മറുപടി പറയാന്‍ പക്ഷെ നേതാക്കള്‍ക്കാകുന്നില്ല. യൂറ്റിറ്റ് തലങ്ങളില്‍ പോലും എസ് എഫ് ഐ കടുത്ത പ്രതിരോധത്തിലാണെന്ന് നേതാക്കള്‍ ചൂണ്ടികാട്ടുന്നു. ലക്ഷമ്ിനായരെ പുറത്താക്കിയെന്ന് മാനേജ്‌മെന്റ് അവകാശപ്പെടുമ്പോള്‍ അതിന്റെ മിനിട്‌സ് ഹാജാരാക്കാന്‍ കഴിയാത്തത് എന്ത് കൊണ്ടാണെന്ന ചോദ്യത്തിന് ഒരു സംസ്ഥാന നേതാവിനു മറുപടിയില്ല
. ലോ അക്കാദമി മാനേജ്‌മെന്റിനുവേണ്ടി കള്ളക്കളി കളിക്കുകയാണെന്ന് തരത്തിലേയ്ക്ക് കാര്യങ്ങള്‍ മാറിയത് എസ് എഫ് ഐ ക്ക് വന്‍ മാനക്കേടാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും സംസ്ഥാന നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. ചില നേതാക്കളുടെ ഏകപക്ഷിയയമായ തിരുമാനത്തോട് സംസ്ഥാന കമ്മിറ്റിയിലെ ചിലരെടുത്ത തീരുമാനങ്ങളാണ് കാര്യങ്ങള്‍ ഇത്രയും വഷളായതെന്നാണ് വിമര്‍ശിക്കുന്നവര്‍ ചൂണ്ടികാട്ടുന്നത്. എസ് എഫ് ഐയുടെ സോഷ്യല്‍നെറ്റ് വര്‍ക്ക് ഗ്രൂപ്പുകളില്‍ നടന്ന പല വിമര്‍ശനങ്ങളും ചോദ്യങ്ങളും ഇപ്പോള്‍ പരസ്യമായതോടെയാണ് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയ്ക്കും അധ്യക്ഷനുമെതിരായ വിമര്‍ശനങ്ങള്‍ പൊതു ചര്‍ച്ചയായത്.