തിരുവനന്തപുരം: ലോ അക്കാഡമിയിലെ വിദ്യാര്‍ത്ഥി സമരത്തില്‍ താല്‍ക്കാലിക ആശ്വാസമായെന്ന് കരുതിയ മനേജ്‌മെന്റിന് തിരിച്ചടി. പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് ലക്ഷ്മി നായരെ മാറ്റി വൈസ് പ്രിന്‍സിപ്പാള്‍ മാധവന്‍ പോറ്റിയെ ആണ് മാനേജ്‌മെന്റ് നിശ്ചയിച്ചത്. എന്നാല്‍ മാധവന്‍ പോറ്റിയ്ക്ക് പ്രിന്‍സിപ്പാളാകാന്‍ വേണ്ട യോഗ്യതയില്ലെന്ന് റിപ്പോര്‍ട്ട്. ചട്ടമനുസരിച്ച് പ്രിന്‍സിപ്പളാകാന്‍ ഡോക്ടറേറ്റുണ്ടാകണം പ്രായം 65 വയസ്സില്‍ കൂടാനും പാടില്ല.
മാധവന്‍ പോറ്റിയ്ക്ക് 67 വയസ്സ് പ്രായമുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കൂടാതെ ഡോക്ടറേറ്റുമില്ല. വിദ്യാര്‍ത്ഥി സമരത്തിന് തത്ക്കാല ശാന്തിയാകുമെന്ന് കരുതിയ മാനേജ്‌മെന്റിന് ഇത് വീണ്ടും തലവേദനയാകും. എന്നാല്‍ സമരത്തില്‍ നിന്നും എസ്എഫ്‌ഐ മാത്രമേ പിന്മാറിയിട്ടുള്ളൂ. മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ പൂര്‍വ്വാധികം ശക്തയോടെ സമര രംഗത്തുണ്ട്. നാളെ ഒറ്റക്കെട്ടായി സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയുമാണ്.
ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് ലക്ഷ്മി നായരെ നീക്കാന്‍ എസ്.എഫ്.ഐയുമായുള്ള ചര്‍ച്ചയില്‍ തീരുമാനം. ലക്ഷ്മി നായരെ പദവിയില്‍ നിന്ന് നീക്കിയെന്നും വൈസ് പ്രിന്‍സിപ്പലിന് ചുമതല കൈമാറിയെന്നും മാനേജ്മെന്റ് അറിയിച്ചു.അഞ്ചുവര്‍ഷത്തേക്ക് ഫാക്കല്‍റ്റിയായും ലക്ഷ്മി നായര്‍ കോളജിലെത്തില്ല. കോളജ് നാളെ തുറക്കുമെന്നും സമരക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ പൊലീസ് സംരക്ഷണം തേടുമെന്നും കോളജ് ഡയറക്ടര്‍ എന്‍.നാരായണന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ലോ അക്കാദമിയില്‍ എസ്എഫ്ഐ നടത്തിവന്ന സമരം അവസാനിപ്പിച്ചു. കോളജ് മാനേജ്മെന്‍റുമായുള്ള ചര്‍ച്ചയില്‍ 17 ആവശ്യങ്ങള്‍ അംഗീകരിച്ചെന്ന് ശ്ഫീ സംസ്ഥാനസെക്രട്ടറി എം.വിജിന്‍ അറിയിച്ചു. അറ്റന്‍ഡന്‍സ് റിപ്പോര്‍ട്ട് എല്ലാമാസവും പ്രസിദ്ധീകരിക്കും. സമരവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയുണ്ടാകില്ലെന്ന് ഉറപ്പുലഭിച്ചതായും എസ്എഫ്ഐ ഭാരവാഹികള്‍ പറഞ്ഞു.എന്നാല്‍ എസ്.എഫ്.ഐ ഏതുപശ്ചാത്തലത്തിലാണ് സമരത്തില്‍ നിന്ന് പിന്നോട്ടുപോയതെന്ന് അറിയില്ലെന്ന് നിലപാടുമായി എ.ഐ.എസ്.എഫ് വ്യക്തമാക്കി. മറ്റുവിദ്യാര്‍ഥിസംഘടനകളും സംയുക്തസമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ്.മാനേജ്മെന്‍റുമായി ചേര്‍ന്ന് സമരം അട്ടിമറിക്കുകയാണ് എസ്.എഫ്.ഐ ചെയ്യുന്നതെന്ന് ബി.ജെ.പി നേതാവ് വി മുരളീധരന്‍. പ്രിന്‍സിപ്പല്‍ രാജിവെക്കും വരെ സമരത്തില്‍ നിന്ന് പിന്മാറുന്ന പ്രശ്നമില്ല. പ്രവര്‍ത്തകരെ മര്‍ദിച്ചവര്‍ക്കെതിരെ കര്‍ശനമായ നടപടി എടുക്കണമെന്നും വി മുരളീധരന്‍ പറഞ്ഞു. <