ലോ അക്കാദമയിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: ലോ അക്കാദമി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തിയ ബിജെപി പ്രവര്‍ത്തകര്‍ പേരൂര്‍ക്കടയില്‍ നടത്തിയ റോഡ് ഉപരോധം സംഘര്‍ഷത്തില്‍. ഉപരോധം നടത്തിയ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ക്കു നേരെ കല്ലെറിഞ്ഞു. ഇവരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു.

നിരവധി പ്രവര്‍ത്തകര്‍ക്ക് ലാത്തിയടിയേറ്റു. ബിജെപി നേതാക്കളായ കെ സുരേന്ദ്രന്റെയും വി വി രാജേഷിന്റെയും നേതൃത്വത്തിലാണ് പേരൂര്‍ക്കടയില്‍ റോഡ് ഉപരോധം നടന്നത്. ലോ അക്കാദമി ലോ കോളജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചത്. സ്ത്രീകള്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തകര്‍ ഉപരോധത്തിന് എത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉപരോധം നടത്തിയവര്‍ റോഡു ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു. ഇതിനിടെ, വാഹനങ്ങള്‍ക്കു നേരെ കല്ലേറുമുണ്ടായി. ഇതോടെയാണു പൊലീസ് ഉപരോധക്കാരെ പിരിച്ചുവിടാന്‍ നടപടി ആരംഭിച്ചത്. പൊലീസിനു നേര്‍ക്കും കൈയേറ്റ ശ്രമം ഉണ്ടായതോടെ ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. ഇതിനു പിന്നാലെ ജലപീരങ്കിയും പ്രയോഗിച്ചു.

Top