ലോ അക്കാദമി സംഘര്‍ഷത്തിനിടെ ഒരാള്‍ മരിച്ചു, പ്രതിഷേധം കത്തുന്നു…

തിരുവനന്തപുരം :പേരൂര്‍ക്കട ലോ അക്കാദമിയിലെ സംഘര്‍ഷത്തിനിടെ ഒരാള്‍ മരിച്ചു. സംഘര്‍ഷത്തിനിടയില്‍ കുഴഞ്ഞുവീണ മണക്കാട് സ്വദേശി അബ്ദുള്‍ ജബ്ബാറാണ് മരണപ്പെട്ടത്. ഇയാളുടെ മരണത്തിന് ഉത്തരവാദി സര്‍ക്കാരും പോലീസുമാണെന്നും ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, വിദ്യാര്‍ഥി സമരം ഇരുപത്തിയെട്ടാം ദിവസത്തിലേക്ക് കടന്ന ലോ അക്കാദമിക്കു മുന്നില്‍ ആത്മഹാത്യാഭീഷണിയും സംഘര്‍ഷവും. ഉച്ചയ്ക്ക രണ്ടു മണിയോടെ എബിവിപി പ്രവര്‍ത്തകന്‍ മരത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. പിന്തുണയുമായി മറ്റ് വിദ്യാര്‍ഥികള്‍ റോഡ് ഉപരോധിച്ചു. സ്ഥലത്തെത്തിയ സബ് കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ താഴെയിറങ്ങണമെന്ന് ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സമരക്കാരുമായി ചര്‍ച്ച നടത്തി. ദലിത് അവഹേളനം നടത്തിയ ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യണം, അവരുടെ  പാസ്പോര്‍ട്ട് കണ്ടുകെട്ടണം, ലോ അക്കാദമി സമരം നാളത്തെ മന്ത്രിസഭ ചര്‍ച്ച  ചെയ്യണം എന്നീ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചു. ലക്ഷ്മി നായരുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടാമെന്ന് എ.ഡി.എം ഉറപ്പു നല്‍കി. പക്ഷേ മരത്തില്‍കയറിയ വിദ്യാര്‍ഥി കഴുത്തില്‍ കുരുക്കിട്ടതോടെ മരത്തില്‍കയറി പൊലീസും അഗ്നിശമനസേനാംഗങ്ങവും വിദ്യാര്‍ഥിയെ കീഴ്പ്പെടുത്തി. അതിനിടെ കെഎസ്‌യു സമരപ്പന്തലിനു മുന്നില്‍  പെട്രോള്‍ ഒഴിച്ച് ചിലര്‍ ആത്മഹത്യാഭീഷണി മുഴക്കി.

Top