നിയമവിദ്യാര്‍ത്ഥിനിയെ മുറിയില്‍ അതിക്രമിച്ചുകയറി ബലാല്‍സംഗം ചെയ്തു ; ചാര്‍ട്ടേഡ് അക്കൗണ്ടന്റും കൂട്ടാളിയും അറസ്റ്റിൽ

അഹമ്മദാബാദ് :
നിയമവിദ്യാര്‍ത്ഥിനിയെ മുറിയില്‍ അതിക്രമിച്ചുകയറി ബലാല്‍സംഗം ചെയ്ത കേസില്‍ രണ്ടു പേർ അറസ്റ്റില്‍. ചാര്‍ട്ടേഡ് അക്കൗണ്ടന്റും കൂട്ടാളിയുമാണ് പോലീസ് പിടിയിലായത്. ഗുജറാത്ത് സ്വദേശികളായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അശോക് ജെയിന്‍, കൂട്ടാളി രാജു ഭട്ട് എന്നിവരെ ഭാവ്‌നഗറില്‍ നിന്നാണ് വഡോദര ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. ഹരിയാന സ്വദേശിനിയായ 24 കാരിയായ നിയമവിദ്യാര്‍ത്ഥിനിയാണ് സെപ്റ്റംബര്‍ 21 നു കൂട്ട ബലാല്‍സംഗത്തിന് ഇരയായത്. അശോക് ജെയിനിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഗുജറാത്തിലെ സര്‍വകലാശാലയില്‍ പഠിക്കുന്ന പെണ്‍കുട്ടി. സംഭവദിവസം അശോക് ജെയിനും രാജു ഭട്ടും മുറിയില്‍ അതിക്രമിച്ചു കയറി പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്യുകയും അശ്ലീല വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. നഗ്ന വീഡിയോ ഇവര്‍ പ്രചരിപ്പിച്ചതായും യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കി.

Top