
കൊച്ചി: കെ.സി.ജോസഫും വയലാർ രവിയും ഭരിച്ച പ്രവാസി വകുപ്പിൽ പ്രവാസികൾക്കായി യാതൊരു ഗുണവും ചെയ്തിരുന്നില്ല .അതേ സമയം ആ ഭരണത്തിൽ നിന്നും തിരുത്തലായി ഇടതു മുന്നണി .2018 ലെ ബജറ്റില്‍ ചരിത്രം സൃഷ്ടിച്ച് തോമസ് ഐസക്ക്. പ്രവാസികള്‍ക്കായി നീക്കിവെച്ചത് റിക്കോര്‍ഡ് തുക.പ്രവാസി ക്ഷേമത്തിനായി 80 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചിട്ടുള്ളത്. കെ എസ് എഫ് ഇയുടെ പ്രത്യേക എന്‍ ആര്‍ ഐ ചിട്ടിയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
ചിട്ടിക്ക് ലാഭവിഹിതത്തിന് പകരം പലിശയ്ക്കു പകരം ലാഭവിഹിതമാകും ലഭ്യമാക്കുക.പ്രവാസികള്‍ക്ക് മസാല ബോണ്ട് 2018-19 ല്‍ നടപ്പാക്കും. എക്കാലത്തെയും റെക്കോര്‍ഡ് തുകയാണ് പ്രവാസി ക്ഷേമത്തിനായി നടപ്പു സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക് വകയിരുത്തിയത്.
ലോക കേരള സഭയ്ക്ക് കൂടുതല്‍ തുക അനുവദിക്കാനും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്. പ്രവാസികളുടെ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് തയാറാക്കാന്‍ പദ്ധതിയുള്ളതായി ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ സൂചിപ്പിച്ചു.അതേസമയം പ്രവാസി വോട്ടവകാശത്തിൽ നോട്ടമിട്ടാണ് ഇടതുപക്ഷത്തിന്റെ നീക്കം എന്നതും രാഷ്ട്രീയമാണ് .ഭരിച്ചു മുറിച്ച കൊണ്ഗ്രെസ്സ് സർക്കാരിന് താക്കീതും .കേരളത്തിൽ ജയപരാജയം നിർണയിക്കാൻ അതിശക്തമായ പ്രവാസികൾക്ക് 800 കോടി വകയിരുത്തിയാലും കൂടുതൽ ആല എന്ന് പ്രവാസികൾ പറയുന്നു .