മുന്‍ സര്‍ക്കാരിന്റെ മദ്യനിരോധനത്തില്‍ നിന്നും പിന്നോട്ട് പോകുന്ന സര്‍ക്കാറിന്റെ പുതുക്കിയ മദ്യനയം വരുന്നു. വിനോദ സഞ്ചാരമേഖലകളിലെ ബാറുകള്‍ തുറക്കാനൊരുങ്ങിയാണ് സംസ്ഥാനസര്‍ക്കാരിന്റെ പുതിയ മദ്യനയം. ഫോര്‍സ്റ്റാര്‍ നിലവാരമുള്ള മുപ്പത്തി അഞ്ചിലേറെ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാനാണ് നീക്കം. സമയം കൂട്ടാനും നീക്കമുണ്ട്. മദ്യസല്‍ക്കാരത്തിനുള്ള ലൈസന്‍സ് ഫീ കുറയ്ക്കും. ഓരോവര്‍ഷവും 10% ചില്ലറ മദ്യവില്‍പനശാലകള്‍ പൂട്ടില്ല. കള്ളുഷാപ്പുകള്‍ പ്രോല്‍സാഹിപ്പിക്കാനും തീരുമാനമായി
രണ്ടാഴ്ച മുമ്പുചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇക്കാര്യം ധാരണയായി. പ്രത്യേക ഇടതുമുന്നണി യോഗം ചേര്‍ന്നതിനുശേഷം ഈ മാസം തന്നെ മദ്യനയം പ്രഖ്യാപിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക