തിരുവനന്തപുരം: നോട്ടുനിരോധനവും സഹകരണ പ്രതിസന്ധിയും കണക്കിലെടുത്തു തിങ്കളാഴ്ച എല്‍ഡിഎഫ് ഹര്‍ത്താല്‍ നടത്തും. 28നു ദേശവ്യാപകമായി പ്രതിഷേധ ദിനമായി ആചരിക്കാന്‍ കഴിഞ്ഞ ദിവസം കേന്ദ്രത്തിലെ പ്രതിപക്ഷ കക്ഷികള്‍ തീരുമാനിച്ചിരുന്നു.
ഇതിനു മുന്നോടിയായി കഴിഞ്ഞ ദിവസം പാര്‍ലമെന്റിനു മുന്നില്‍ പ്രതിപക്ഷ എംപിമാര്‍ മനുഷ്യച്ചങ്ങല തീര്‍ത്തിരുന്നു. തുടര്‍ന്നു നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് 28ന് ദേശവ്യാപക പ്രതിഷേധം നടത്താന്‍ തീരുമാനിച്ചത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
അതതു സംസ്ഥാനങ്ങള്‍ക്ക് പ്രതിഷേധം ഏതു രീതിയില്‍ നടത്താമെന്നു തീരുമാനിക്കാമെന്നും അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണു കേരളത്തില്‍ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടത്തുന്നത്.