കൊച്ചി:നാളെ നടക്കുന്ന ഇടതുമുന്നണി യോഗം മദ്യനയം അട്ടിമറിക്കുമോ ?വളരെ പ്രതീക്ഷയോടെ ബാര്‍ മുതലാളിമാര്‍ കാത്തിരിക്കുന്നു നാളെ നടക്കുന്ന ഇടതുപക്ഷ യോഗത്തില്‍ അനുകൂല തീരുമാനം ഉണ്ടാകും എന്ന പ്രതീക്ഷയില്‍ തന്നെ .
സംസ്ഥാനത്തെ പുതിയ മദ്യനയം നാളെ ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ ചര്‍ച്ചയാവും. വിവിധ വകുപ്പുകളുടെ അഭിപ്രായം സ്വരൂപിച്ച ശേഷം അടുത്ത നിയമസഭ സമ്മേളനത്തില്‍ മദ്യനയം അവതരിപ്പിക്കാനാണ് ഇടതു സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് സൂചന.
അതേസമയം, യുഡിഎഫിന്റെ മദ്യനയപ്രകാരം ഒക്‌റ്റോബര്‍ രണ്ടിനു നിലവിലുള്ള ബിവ്‌റെജസ്, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളുടെ പത്തുശതമാനം പൂട്ടേണ്ടതാണ്. ഇതു മറികടക്കാന്‍ എക്‌സൈസ് വകുപ്പ് നിന്നു പ്രത്യേക ഉത്തരവിറക്കുന്നതു സംബന്ധിച്ചു എല്‍ഡിഎഫ് യോഗത്തിന്റെ അനുമതിയോടെ അന്തിമ തീരുമാനമെടുക്കും.
നിലവിലുള്ള മദ്യവില്‍പ്പനശാലകള്‍ ഇനി അടച്ച് പൂട്ടില്ലെന്നു എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാറിന്റെ മദ്യനയം തിരുത്തു മെന്ന് എല്‍ ഡി എഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. വകുപ്പ് മന്ത്രിയും മുന്നണി നേതൃത്വവും ഈ നിലപാട് ആവര്‍ത്തിക്കുകയും ചെയ്തു. സര്‍ക്കാര്‍ ഉത്തരവിന് പിന്നാലെ പുതിയ മദ്യന യത്തിനും സര്‍ക്കാര്‍ രൂപം നല്‍കും.
പുതിയ മദ്യനയം രൂപപ്പെടുത്തുമെന്ന് നിയമസഭയില്‍ ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ടൂറിസം രംഗത്ത് മദ്യനയം വന്‍തിരിച്ചടിയുണ്ടാക്കിയതായി വകുപ്പ് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്. മദ്യനയത്തില്‍ സമഗ്രമായ മാറ്റം ആവശ്യപ്പെട്ട് ടൂറിസം വകുപ്പ് എക്‌സൈസ് മന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തും നല്‍കിയിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാകും മദ്യനയം തയാറാക്കുക. ഫോര്‍സ്റ്റാര്‍ ബാറുകള്‍ക്ക് സംസ്ഥാനത്ത് പ്രവര്‍ത്തനാനുമതി നല്‍കുക എന്ന ലക്ഷ്യത്തിലേക്കാണു സര്‍ക്കാര്‍ നീക്കങ്ങള്‍ നടത്തുന്നത്.
അതേസമയം, സംസ്ഥാനത്തെ ബിവ്‌റെജ്‌സ് ഔട്ട്‌ലെറ്റുകളില്‍ 750 മില്ലിലിറ്റര്‍ കുപ്പിക്ക് 400 രൂപയില്‍ താഴെയുള്ള മദ്യം സുലഭമാക്കണമെന്ന് അറിയിച്ച് ബിവ്‌കോ എംഡി ഡിസ്ലെറി അ ധികൃതകര്‍ക്ക് കത്തയച്ചു. ഓണം പ്രമാണിച്ചാണ് ഇത്തരമൊരു കത്തയച്ചത്. അടുത്ത കാലങ്ങളായി വിലകുറഞ്ഞ മദ്യത്തിന് ഔട്ട്‌ലെറ്റുകളില്‍ ദൗര്‍ലഭ്യം അനുഭവപ്പെടുന്നെന്നു കത്തില്‍ വ്യക്തമാക്കുന്നു. ഔട്ട്‌ലെറ്റിലെ സ്‌റ്റോക്കിന്റെ 14 ശതമാനത്തിലേക്ക് വിലകുറഞ്ഞ മദ്യം താഴ്ന്നിട്ടുണ്ട്. ഓണക്കാലത്ത് ഇത് 25 ശതമാനത്തിലേക്ക് ഉയര്‍ത്തണമെന്നും കുറഞ്ഞത് മറ്റു സമയങ്ങളില്‍ കുറഞ്ഞത് 15 ശതമാനം എങ്കിലും വില കുറഞ്ഞ മദ്യം ഔട്ട്‌ലെറ്റുകളില്‍ ഉറപ്പാക്കണമെന്നും കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
മദ്യനിരോധനത്തിന് പകരം മദ്യവര്‍ജനം എന്ന നയമാണ് എല്‍ഡിഎഫ് മുന്നോട്ടുവയ്ക്കുന്നത്.
സംസ്ഥാനത്തിന്റെ റവന്യൂവരുമാനത്തിന്റെ മൂന്നിലൊന്നും മദ്യവില്‍പ്പനയില്‍ നിന്നാണ്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലവും നയംമാറ്റത്തിനു കാരണമായി സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. നിലവാരമില്ലാത്ത 418 ബാറുകളുടെ ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലുണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണു ഘട്ടംഘട്ടമായുള്ള മദ്യനി രോധനം ലക്ഷ്യമിട്ട് യുഡിഎഫ് പുതിയ മദ്യനയം കൊണ്ടുവന്നത്.
ഇതനുസരിച്ച് ഫൈവ്സ്റ്റാര്‍ ഒഴികെയുള്ള എല്ലാബാറുകളും അടച്ചു പൂട്ടി. പിന്നീട് പൂട്ടിയ ബാറുകള്‍ക്കെല്ലാം ബിയര്‍, വൈന്‍ ലൈസന്‍സ് നല്‍കി. യുഡിഎഫ് മദ്യനയത്തിനു മുന്‍പു സംസ്ഥാനത്ത് 732 ബാര്‍ ഹോട്ടലുക ളാണുണ്ടായിരുന്നത്. നിലവില്‍ 28 പഞ്ചനക്ഷത്രഹോട്ടലുകള്‍ക്കാണ് ബാര്‍ ലൈസന്‍സുള്ളത്. എന്നാല്‍ 815 ബിയര്‍, വൈന്‍ പാര്‍ലറുകള്‍ ഇപ്പോള്‍ കേരളത്തിലുണ്ട്. കൂടാതെ, മദ്യംവിളമ്പാന്‍ ലൈസന്‍സുള്ള 33 ക്ലബ്ബുകളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. നാളെ പലതും അറിയാനുള്ള നല്ല സൂചനകള്‍ ഉണ്ടാകുമെന്നാണ് ഇരുട്ടുമുറി സംസാരം.