പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ സ്വത്തുവിവരം പ്രസിദ്ധപെടുത്തി;കോടിശ്വരനായി കടകംപിള്ള സുരേന്ദ്രന്‍

തിരുവനന്തപുരം: എല്‍ഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാരുടെ സ്വത്ത് വിവരം പ്രസിദ്ധകരിച്ചു. മന്ത്രിമാര്‍ക്കൊപ്പം കുടുംബാംഗങ്ങളുടെയും സ്വത്ത് വിവരമാണ് പ്രസിദ്ധീകരിച്ചത്. കണക്കുകള്‍ പ്രകാരം മന്ത്രിസഭയില്‍ ഏറ്റവും അധികം സ്വത്തുള്ളത് കടകംപള്ളി സുരേന്ദ്രനാണ് കുടുംബത്തിനുമാണ്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമുള്ളത് 87 ലക്ഷം രൂപയുടെ സ്വത്ത് വഹകളാണ്. മുഖ്യമന്ത്രി പിണറായി വിജയനന്റെ ഭാര്യയുടെ പേരില്‍ 80 ഗ്രാം തൂക്കംവരുന്ന 2.2 ലക്ഷംരൂപ വിപണിമൂല്യം വരുന്ന സ്വര്‍ണാഭരണങ്ങള്‍ ഉണ്ട്. പിണറായി വിജയന്റെ കൈവശം 10,000 രൂപയും ഭാര്യയുടെ കൈവശം 2,000 രൂപയുമുണ്ട്.

വിവിധ ബാങ്ക് ശാഖകളിലായി 2.58 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. മലയാളം കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡില്‍ 30,000 രൂപ വില വരുന്ന 3,000 ഷെയറുകളുണ്ട്. സാഹിത്യ പ്രവര്‍ത്തക സഹകരണസംഘത്തിലും പിണറായി ഇന്‍ഡസ്ട്രിയല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലും ഷെയറുകളുണ്ട്. മുഖ്യമന്ത്രിക്ക് 3,586 രൂപയാണു പ്രതിമാസ വരുമാനം. ഭാര്യയ്ക്കു പെന്‍ഷനായി 23,069 രൂപയും ലഭിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മന്ത്രി സി. രവീന്ദ്രനാഥിനും ഭാര്യയ്ക്കുമായി 94.83 ലക്ഷം രൂപയുടെ ആസ്തിയുണ്ട്. സംസ്ഥാന സഹകരണ ബാങ്ക് ശാഖയില്‍ 3.64 ലക്ഷം രൂപയുടെ വായ്പയുമുണ്ട്. മന്ത്രി എ.കെ. ബാലന്റെ പേരില്‍ 23.23 ലക്ഷം രൂപയുടെ നിക്ഷേപം വിവിധ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമായുണ്ട്. ഭാര്യയുടെ പേരില്‍ 25 ലക്ഷം രൂപ മതിപ്പുവില വരുന്ന ഭൂമിയും കുടുംബ ഓഹരിയായി 11 ലക്ഷം രൂപയുടെ ഭൂമിയുമുണ്ട്.
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും ഭാര്യയുടെയും പേരില്‍ തിരുവനന്തപുരത്തു മൂന്നിടത്തായി 1.52 കോടി രൂപ വിലവരുന്ന ഭൂമിയുണ്ട്. പൈതൃകമായി ലഭിച്ചതും ഭാര്യയുടെ പേരില്‍ വാങ്ങിയതുമായ ഭൂമിയാണിത്. മന്ത്രി ടി.എം. തോമസ് ഐസക്കിന്റെ പേരില്‍ വിവിധ ധനകാര്യ സ്ഥാപനങ്ങളിലായി 5.03 ലക്ഷം രൂപയുടെ നിക്ഷേപമാണുള്ളത്. മന്ത്രി ഇ. ചന്ദ്രശേഖരന്റെ പേരില്‍ 15 ലക്ഷം രൂപ വിലവരുന്ന ഭൂമിയും വീടുമാണുള്ളത്. പൈതൃകമായി കിട്ടിയ സ്വത്താണിത്. ബാങ്ക് നിക്ഷേപമായി 6.63 ലക്ഷം രൂപയുമുണ്ട്.
മന്ത്രി വി എസ്. സുനില്‍കുമാറിനും കുടുംബത്തിനുമായി 32 ലക്ഷം രൂപ വിലവരുന്ന ഭൂമിയും വീടുമാണുള്ളത്. 129.5 ഗ്രാം സ്വര്‍ണവുമുണ്ട്. മന്ത്രി കെ.ടി. ജലീലിന്റെ പേരില്‍ 57.5 ലക്ഷം രൂപയുടെയും ഭാര്യയുടെ പേരില്‍ 18.26 ലക്ഷം രൂപയുടെയും സ്വത്തുണ്ട്.

Top