തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ കഴിയാറായപ്പോള്‍ സംസ്ഥാനത്ത് എല്‍.ഡി.എഫ് മുന്നേറ്റം.രാഷ്ട്രീയ കേരളം ആകാംഷയോടെ കാത്തിരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്നേറ്റം. വോട്ടെണ്ണല്‍ തുടങ്ങി നാലു മണിക്കൂര്‍ പിന്നിടുമ്പോള്‍ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും കോര്‍പറേഷനിലും എല്‍ഡിഎഫിന് വന്‍ മുന്നേറ്റം സാധ്യമായി.
516 ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫിനാണ് മുന്നേറ്റം. 91 ബ്ലോക്ക് പഞ്ചായത്തിലും എട്ടു ജില്ലാ പഞ്ചായത്തിലും എല്‍ഡിഎഫ് മുന്നേറുന്നു. നഗരസഭകളില്‍ മാത്രമാണ് യുഡിഎഫിന് പിടിച്ചുനില്‍ക്കാനായത്. കണ്ണൂരും കൊച്ചിയും ഒഴികെ എല്ലാ കോര്‍പ്പറേഷനുകളിലും എല്‍ഡിഎഫ് മുന്നേറ്റം നടത്തി. ഇതില്‍ കണ്ണൂരില്‍ തൂക്കുസഭയാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ എല്‍ഡിഎഫിന് ആത്മവിശ്വാസത്തോടെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയും. സര്‍ക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ജനങ്ങള്‍ ശരിവച്ചതായി സമര്‍ഥിക്കാനും അവര്‍ക്കാകും
കോഴിക്കോട്,കൊല്ലം കോര്‍പറേഷനുകള്‍ എല്‍.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷം നേടി. കൊച്ചി കോര്‍പറേഷന്‍ യു.ഡി.എഫിന് ലഭിച്ചു. തിരുവനന്തപുരം,കണ്ണൂര്‍,തൃശൂര്‍ എന്നിവിടങ്ങളില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ല. തിരുവനന്തപുരം കോര്‍പറേഷനില്‍ യു.ഡി.എഫിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി ബി.ജെ.പി രണ്ടാംസ്ഥാനത്തത്തെി.152 ബ്ളോക്ക് പഞ്ചായത്തുകളില്‍ 90 ഇടങ്ങളില്‍ എല്‍.ഡി.എഫ്ഉം 60 ഇടത്ത് യു.ഡി.എഫും മുന്നേറുന്നു.
941 ഗ്രാമപഞ്ചായത്തുകളില്‍ എല്‍.ഡി.എഫ് 445 ഇടങ്ങളിലും യ.ഡി.എഫ് 340ഉം ഇടങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്നു. ബി.ജെ.പി 27 ഗ്രാമപഞ്ചായത്തുകളില്‍ മുന്നിലാണ്.
86 മുനിസിപ്പാലിറ്റികളില്‍ 45ല്‍ എല്‍.ഡി.എഫും 39ല്‍ യു.ഡി.എഫും ലീഡ് ചെയ്യുന്നു. പാലക്കാട് ബി.ജെ.പിയാണ് മുന്നില്‍. 14 ജില്ലാ പഞ്ചായത്തുകളില്‍ 7 വീതം എല്‍.ഡി.എഫും യു.ഡി.എഫും മുന്നേറുന്നു.തെരഞ്ഞെടുപ്പിന്‍റെ ആദ്യഫലത്തില്‍ ചിലയിടങ്ങളില്‍ ലീഗിന് തിരിച്ചടി നേരിട്ടെങ്കിലും മലപ്പുറം മുനിസിപ്പാലിറ്റിയില്‍ ലീഗ് മുന്നേറ്റം. മഞ്ചേരി മുനിസിപ്പാലിറ്റിയില്‍ യു.ഡി.എഫ്. ജില്ലാ പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും യു.ഡി.എഫ് മുന്‍തൂക്കം. ലീഗും കോണ്‍ഗ്രസും ഇടഞ്ഞു നിന്ന സ്ഥലങ്ങളില്‍ എല്‍.ഡി.എഫിന് നേട്ടം. കൊണ്ടോട്ടിയില്‍ ലീഗ് വിരുദ്ധ മുന്നണിക്ക് നേട്ടം. പെരിന്തല്‍മണ്ണയില്‍ ഒപ്പത്തിനൊപ്പം. തിരൂര്‍ നഗരസഭ എല്‍.ഡി.എഫ് പിടിച്ചെടുത്തു. കോട്ടക്കല്‍, താനൂര്‍ മുനിസിപ്പാലിറ്റികളില്‍ ബി.ജെ.പി സീറ്റ് നേടി.
തങ്ങളെ എഴുതിത്തള്ളിക്കൊണ്ട് ഒരു രാഷ്ട്രീയ പോരാട്ടമില്ല എന്ന് ജനങ്ങള്‍ തെളിയിച്ചതായി ബി.ജെ.പി നേതാവ് വി. മുരീളധരന്‍ പ്രതികരിച്ചു. നരേന്ദ്രമോദിക്കും ബി.ജെ.പിക്കുമെതിരെ നടത്തിയ കുപ്രചരണങ്ങള്‍ തള്ളിക്കളഞ്ഞാണ് ജനങ്ങള്‍ തങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.