സ്പോട്സ് ഡെസ്ക്
കിങ്സ്റ്റൺ: രണ്ടാം ടെസ്റ്റിൻറെ മൂന്നാം ദിനം ഇന്ത്യയ്ക്ക് മികച്ച ലീഡ്. മഴ തടസപ്പെടുത്തിയ മൂന്നാം ദിനത്തിൽ റഹാനെയുടെ മികവിലാണ് ഇന്ത്യ 304 റൺസിൻറെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയത്. ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 500 റൺസിൽ എത്തിനിൽക്കുമ്പോൾ ഇന്ത്യ ഡിക്ലയർ ചെയ്യുകയായിരുന്നു.
രാഹാനെയുടെ സെഞ്ച്വറി പ്രകടനമായിരുന്നു ഇന്ത്യയെ ലീഡുയർത്താൻ സഹായിച്ചത്. രഹാനെയുടെ ഏഴാം ടെസ്റ്റ് സെഞ്ച്വറിയായിരുന്നു കിങ്സ്റ്റണിലേത്. 13 ബൗണ്ടറികളും 3 സിക്സറുകളും പറത്തിയായിരുന്നു രഹാനെയുടെ ഇന്നിങ്സ്. മഴയെ തുടർന്ന് വെസ്റ്റ് ഇൻഡീസിന് ബാറ്റിങ്ങിനിറങ്ങാൻ സാധിച്ചില്ല.
രാഹുലിൻറെ മികവിൽ അഞ്ചിന് 358 എന്ന നിലയിൽ നിന്നും ഇന്നലെ ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ സ്കോർ ബോർഡ് ചലിപ്പിച്ചത് രഹാനെവൃദ്ധിമാൻ സാഹ സഖ്യമായിരുന്നു. ആറാം വിക്കറ്റിൽ 96 റൺസാണ് ഇവരുടെ കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് മികച്ച ലീഡ് നൽകിയത്.