തിരുവനന്തപുരം:കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അഹംന്കാരമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം ചില നേതാക്കളുടെ അഹങ്കാരം കൊണ്ടാണെന്ന് എ കെ ആന്റണിആരോപിച്ചു. എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകണമെന്ന തോന്നല്‍ തെരഞ്ഞെടുപ്പില്‍ ഉണ്ടായില്ല. പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും തെരഞ്ഞെടുപ്പില്‍ അമിത ആത്മവിശ്വാസം ആയിരുന്നു. ഇതിന്റെ തിരിച്ചടിയാണ് ഉണ്ടായത്. തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം വലിയ തോതില്‍ നിരാശപ്പെടുത്തിയിരുന്നതായും ആന്റണി തിരുവനന്തപുരത്ത് പറഞ്ഞു.
തദ്ദേശതെരഞ്ഞെടുപ്പിലെ പരാജയകാരണം വിലയിരുത്തിയായിരുന്നു എ കെ ആന്റണിയുടെ പ്രതികരണം. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മെച്ചപ്പെട്ട് വരുന്നുണ്ട്. സോണിയാ ഗാന്ധിയുടെ വരവോടെ ഈ സ്ഥിതി മാറി വരുന്നതായി ആന്റണി അഭിപ്രായപ്പെട്ടു. വി എം സുധീരന്റെ ജനരക്ഷാ യാത്രയിലും ഈ കെട്ടുറപ്പ് കാണാമെന്നും ആന്റണി പറഞ്ഞു.