ന്യൂഡല്‍ഹി: കേരളത്തില്‍ ബിജെപി ശക്തമായ മുന്നേറ്റം കാഴ്ച്ചവയ്ക്കുമെന്ന് സര്‍വ്വേഫലം. ബിജെപി കേന്ദ്ര നേതൃത്വം നിയോഗിച്ച സ്വകാര്യ ഏജന്‍സി നടത്തിയ സര്‍വ്വേയിലാണ് ബിജെപി അഞ്ചു സീറ്റിലും ബിഡിജെസ് നാലുസീറ്റുകളിലും മുന്നില്ലാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
നേമം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, കാസര്‍കോട്, മഞ്ചേശ്വരം സീറ്റുകളിലാണ് ബിജെപി മുന്നില്‍. ഇതില്‍ നേമത്ത് ഒ.രാജഗോപാലും വട്ടിയൂര്‍ക്കാവില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും തിരുവനന്തപുരത്ത് എസ്.ശ്രീശാന്തും മഞ്ചേശ്വരത്ത് കെ.സുരേന്ദ്രനുമാണ് ബിജെപി സ്ഥാനാര്‍ഥികള്‍. ബിഡിജെഎസ് മുന്നിലുള്ളത് കുട്ടനാട്, ഇടുക്കി, കോവളം, കയ്പമംഗലം മണ്ഡലങ്ങളിലാണ്.
വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനു 35%, ടി.എന്‍.സീമയ്ക്ക് 33%, കെ.മുരളീധരന് 30% എന്നിങ്ങനെയാണ് വോട്ടര്‍മാരുടെ പിന്തുണ. തിരുവനന്തപുരം മണ്ഡലത്തില്‍ വി.എസ്.ശിവകുമാറിനേക്കാള്‍ എസ്.ശ്രീശാന്തിന് ഒരുശതമാനം പിന്തുണ കൂടുതലുണ്ട്. നേമത്ത് ഒ.രാജഗോപാല്‍ 37% വോട്ടര്‍മാരുടെ പിന്തുണയോടെ മുന്നിലാണ്.