![](https://dailyindianherald.com/wp-content/uploads/2016/05/pinarayee.png)
കണ്ണൂര്‍: സിപിഐഎം പൊല്‍റ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടത്ത് കടുത്തവിമര്‍ശനമുയര്‍ത്തി ലഘുലേഖ. തെരഞ്ഞെടുപ്പിന്റെ അവസാന നാളുകളിലാണ് ‘സേവ് സി.പി.എം. ഫോറ’ത്തിന്റെ പേരിലാണ് ലഘുലേഖ മണ്ഡലത്തില്‍ പ്രചരിച്ചു തുടങ്ങിയത്. ആറു പേജുള്ള ലഘുലേഖയില്‍ വിഎസ് അധികാരത്തിലെത്തണമെന്നും ആവശ്യപ്പെടുന്നു. സഖാക്കളെ എന്നാരംഭിക്കുന്ന ലഘുലേഖയില്‍ പിണറായി വിജയനെ കടുത്ത ഭാഷയിലാണ് വിമര്‍ശിക്കുന്നത്.
‘ഇനിയും ദുര്‍മരണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍’ എന്ന തലക്കെട്ടിലാണ് ലഘുലേഖ. മരണച്ചുഴിയിലാണ് നമ്മള്‍ കുടുങ്ങിക്കിടക്കുന്നതെന്നും ക്ഷപ്പെടാന്‍ നമുക്ക് ശ്രമിക്കാമെന്നും ടിപി ചന്ദ്രശേഖരന്‍ അടക്കം മൂന്നുപേരുടെ മരണത്തിന് ഉത്തരം പറയേണ്ടിവരുമെന്ന ഭയം ചിലരെ വേട്ടയാടുകയാണെന്നും ലഘുലേഖ പറയുന്നു.
വിഎസ് അച്യുതാനന്ദനെ അധികാരത്തിലെത്തിക്കണമെന്നും പാര്‍ട്ടിയുടെയും കേരളത്തിലെയും ജനങ്ങളുടെയും ആഗ്രഹമാണെന്ന് പറയുന്ന ലഘുലേഖയില്‍ ഏറാന്‍മൂളികളും പാര്‍ട്ടിക്കാര്‍ക്ക് കാപ്പിറ്റല്‍ പണിഷ്‌മെന്റ് നല്കണമെന്ന് ആക്രോശിക്കുന്ന ചോക്ലേറ്റ് പിള്ളേരെയാണ് സ്ഥാനാര്‍ഥിയാക്കുന്നതെന്നും ആരോപിക്കുന്നു.