കുടുംബശ്രീയെ തകര്‍ക്കാനുറച്ച് ലീഗ്;അന്താരാഷ്ട്ര വിപണന മേളയില്‍ കേരളത്തിന്റെ അഭിമാനമായ കുടുംബശ്രീയെ ഒതുക്കാന്‍ ശ്രമമെന്ന് ആരോപണം.

തിരുവനന്തപുരം: ലീഗുകാര്‍ എപ്പോഴും അങ്ങിനെയാണ് .പൊതുമേഖലയോട് പണ്ടേ അവര്‍ക്ക് അത്ര പഥ്യം പോരാ.അത് കുടുംബശ്രീയായാലും കുടുംബപുരുഷനായാലും ഞമ്മക്ക് സ്വകാര്യ മേഖല തന്നെയാണ് താല്‍പര്യം എന്ന് തെളിയിക്കുകയാണ് ലീഗുകാര്‍.അതിപ്പോ കുടുംബശ്രീയെ പൊളിച്ചിട്ടാണെങ്കില്‍ അങ്ങിനെ.
അന്താരാഷ്ട്ര വിപണന മേളയില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്ന കുടുംബശ്രീയെ തകര്‍ക്കാന്‍ ലീഗ് അനുഭാവികളായ ഉദ്യോഗസ്ഥര്‍ ഒത്തുകളിക്കുന്നതായി ആക്ഷേപം ഉയരുന്നു. കുടുംബശ്രീയുടെ മൈക്രോസംരഭങ്ങളുടെ ചുമതലയുള്ള പ്രോഗ്രാം ഓഫീസര്‍, തീരമൈത്രി സംരഭകരുടെ അധികൃതരും എഫ്രേം മാനേജ്‌മെന്റ് ഗ്രൂപ്പ് എന്ന കമ്പനി അധികൃതരുമാണ് കുടുംബശ്രീയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നാണ് ആരോപണം.
നവംബറില്‍ ഡല്‍ഹിയില്‍ നടന്ന അന്താരാഷ്ട്ര വ്യാപാരമേളയില്‍ എഫ്രേം കമ്പനിക്കുവേണ്ടി കുടുംബശ്രീയെ ഒതുക്കാന്‍ ശ്രമം നടന്നതായി ആരോപിച്ച് ചില യൂണിറ്റുകള്‍ നല്‍കിയ പരാതിയാണ് മന്ത്രിയുടെ ഓഫീസ് ഇടപെട്ട് മുക്കിയത്. തീരമൈത്രി യൂണിറ്റുകളെ പരിശീലിപ്പിക്കുന്ന എഫ്രം മാനേജ്‌മെന്റ് എന്ന സ്വകാര്യ ഗ്രൂപ്പിന് അവസരം നല്‍കുന്നതിനുവേണ്ടിയാണ് ഉദ്യോഗസ്ഥര്‍ കുടുംബശ്രീയെ തകര്‍ക്കുന്നത്.
കഫേ കുടുംബശ്രീ’ യൂണിറ്റുകള്‍ ഡല്‍ഹി വ്യാപാരമേളയില്‍പങ്കെടുക്കുന്നില്ലെന്ന് ഈ ഉദ്യോഗസ്ഥന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിനെ രേഖാമൂലം അറിയിച്ചിരുന്നു. ഇതിനെതിരേ എതിര്‍പ്പുകള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് കുടുംബശ്രീയ്ക്ക് അവസരം നല്‍കി. എന്നാല്‍ ഈ ഉദോഗസ്ഥന് താല്‍പര്യമുള്ള യൂണിറ്റുകള്‍ക്കു മാത്രമാണ് അവസരം നല്‍കിയത്.

കഴിഞ്ഞ വര്‍ഷങ്ങളിലെ വ്യാപാര മേളയില്‍ മികച്ച രുചിക്കൂട്ടൊരുക്കി പുരസ്‌കാരം നേടിയ കഫേ കുടുംബശ്രീ ഡല്‍ഹി മേളയില്‍ ഏറെ പിന്നിലായതിനുപിന്നില്‍ എഫ്രേം ഗ്രൂപ്പ് അധികൃതരുടെ ഒത്തുകളിയുണ്ടെന്നും ആരോപണമുണ്ട്. കുടുംബശ്രീയ്ക്കും തീരമൈത്രി യൂണിറ്റുകള്‍ക്കും പരിശീലനം നല്‍കുന്നത് ഈ സ്വകാര്യ ഗ്രൂപ്പാണ്. തീരമൈത്രി യൂണിറ്റുകളുടെ വിജയത്തിന് എഫ്രം ഗ്രൂപ്പ് അധികൃതരും കുടുംബശ്രീ അധികൃതരും ഒത്തുകളി നടത്തിയെന്നും കുടുംബശ്രീ പ്രവര്‍ത്തകര്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭക്ഷ്യമേളകളുടെ മേല്‍നോട്ടത്തിന് ലക്ഷങ്ങള്‍ മുടക്കി എഫ്രേം ഗ്രൂപ്പിനെ നിരന്തരം ചുമതലപ്പെടുത്തുന്നതില്‍ ഉദ്യോഗസ്ഥര്‍ പ്രത്യേക താല്‍പര്യം കാണിക്കുന്നുണ്ട്. ഇതിനെതിരേ കുടുംബശ്രീ ഉന്നത ഉദ്യോഗസ്ഥര്‍തന്നെ രംഗത്തുവന്നിട്ടുണ്ട്. പ്രോഗ്രാം ഓഫീസറുടെ ബിനാമിയാണ് എഫ്രേം ഗ്രൂപ്പെന്നും ഒരു വിഭാഗം ആരോപിക്കുന്നു.

വിവിധ സംസ്ഥാനങ്ങളില്‍നിന്നും വിവിധ രാജ്യങ്ങളില്‍നിന്നും ആളുകളെത്തുന്ന അന്താരാഷ്ട്ര മേളകളില്‍ കുടുംബശ്രയുടെ തേരോട്ടം അവസാനിപ്പിക്കാനാണ് ഈ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്ന് യൂണിറ്റുകള്‍ പരാതിയില്‍ പറയുന്നു. കഫേ കുടുംബശ്രീയുടെ കാര്യങ്ങള്‍ നോക്കുന്നതിനുവേണ്ടി പ്രോഗ്രാം ഓഫീസറുടെ നേതൃത്വത്തില്‍ വനിതാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പത്തോളംപേര്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് ഡല്‍ഹിയിലെത്തി കറങ്ങിയടിക്കുകയാണ് പതിവ്. തങ്ങളുടെ ഒരു കാര്യങ്ങളും ഇവര്‍ അന്വേഷിക്കാറില്ലെന്നും കുടുംബശ്രീ യൂണിറ്റുകള്‍ പറയുന്നു.

കുടുംബശ്രീയ്ക്കും പരിശീലനം നല്‍കുന്നത് എഫ്രേം ഗ്രൂപ്പാണ്. ചില ഉദ്യോഗസ്ഥര്‍ക്ക് കഫേ കുടുംബശ്രീയുടെ ഭക്ഷ്യമേളകളില്‍ എഫ്രേം ഗ്രൂപ്പിനെ ചുമതലപ്പെടുത്തുന്നതില്‍ പ്രത്യേക താല്‍പ്പര്യമായിരുന്നു. ഓരോതവണയും വന്‍തുക കമ്മീഷന്‍ വാങ്ങിയാണ് ഈ ഗ്രൂപ്പിനുതന്നെ കഫേ കുടുംബശ്രീയുടെ ചുമതല നല്‍കുന്നതെന്നും വിവിധ യൂണിറ്റുകള്‍ ആരോപിക്കുന്നു.

അടുത്തകാലത്ത് ചില അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ എഫ്രേം ഗ്രൂപ്പിനെ കുടുംബശ്രീയുടെ പരിശീലനത്തില്‍നിന്ന് നീക്കിയിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഇപ്പോഴും ഈ ഗ്രൂപ്പിന്റെ അംഗങ്ങള്‍തന്നെയാണ് കുടുംബശ്രീയ്ക്ക് പരിശീലനത്തിനെത്തുന്നത്. പരീശലകര്‍ക്ക് വേണ്ടത്ര കഴിവ് ഇല്ലെന്ന് കുടുംബശ്രീ അംഗങ്ങള്‍ക്കുതന്നെ മനസിലായിട്ടുണ്ട്. കമ്പനിയിലെ മികച്ച പരിശീലകരെ തീരമൈത്രിക്കും മറ്റ് സംരഭങ്ങള്‍ക്കുംവേണ്ടി അയച്ചുകൊടുക്കും. മോശം പരിശീലനം ലഭിച്ചതിന്റെ ഫലമായി കുടുംബശ്രീയുടെ പ്രകടനവും മോശമാകുകയാണ്. മോശം പ്രകടനം തുടര്‍ന്നാല്‍ ഭാവിയില്‍ അന്താരാഷ്ട്ര മേളകളില്‍നിന്നുതന്നെ കുടുംബശ്രീ പുറംതള്ളപ്പെടും. സാധാരണക്കാരായ നിരവധി സ്ത്രീകള്‍ക്കാണ് ഇതിലൂടെ കഷ്ടപ്പാട് അനുഭവപ്പെടുന്നത്.

മന്ത്രി എം കെ മുനീറിന്റെ പക്ഷക്കാരും ലീഗ് അനുഭാവികളുമായ ഉദ്യോഗസ്ഥരെ കുടുംബശ്രീയുടെ തലപ്പത്ത് കുത്തിനിറച്ചിരിക്കുകയാണ്. ഇവരാണ് ഇപ്പോള്‍ കുടുംബശ്രീയുടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. സാമ്പത്തിക ലാഭത്തിനുവേണ്ടി കുടുംബശ്രീയെ ഈ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് കുറച്ചുകാലമായി നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പ്രവര്‍ത്തകരുടെ പരാതി.

Top