ഖത്തറിനെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിന് പിന്നില്‍ അമേരിക്കയോ? ട്രംപിന്റെ സൗദി സന്ദര്‍ശനത്തിനുശേഷം ഗള്‍ഫ് പുകയുന്നു

അബുദാബി: ഖത്തറിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നീക്കത്തിന് പിന്നില്‍ അമേരിക്കയോ…? ഭീകരവാദത്തെ പ്രോത്സഹിപ്പിക്കുന്നെന്നും മറ്റ് രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നെന്നും ആരോപിച്ചാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധം സൗദി അറേബ്യയും ബഹ്‌റൈനും യുഎഇയും ഈജിപ്തും ബന്ധം ഒഴിവാക്കിയത്.
സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നയതന്ത്ര ഇ-മെയിലുകള്‍ ഖത്തറിലെ വാര്‍ത്താ ഏജന്‍സി ചോര്‍ത്തിയതാണ് ജിസിസി രാജ്യങ്ങളുടെ പെട്ടന്നുള്ള ഈ പ്രകോപനത്തിന് കാരണമെന്ന് വ്യക്തം.

ഏതാനും ദിവസങ്ങളായി ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നത രൂക്ഷമായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ സൗദി അറേബ്യ സന്ദര്‍ശനവുമായി ബന്ധപ്പെട്ട സാഹചര്യത്തിലാണ് രാജ്യങ്ങള്‍ തമ്മിലുള്ള ഭിന്നത മൂര്‍ച്ഛിച്ചത്. ഖത്തര്‍ വാര്‍ത്താ ഏജന്‍സികള്‍ നല്‍കിയ ചില വാര്‍ത്തകള്‍ പടലപ്പിണക്കത്തിന് പ്രധാന കാരണമായി. ഏജന്‍സി ഹാക്ക് ചെയ്യപ്പെട്ടതുകൊണ്ടാണ് തെറ്റായ വാര്‍ത്ത പ്രചരിച്ചത് എന്നായിരുന്നു ഖത്തര്‍ നല്‍കിയ ഔദ്യോഗിക വിശദീകരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുവൈത്തിന്റെ മധ്യസ്ഥതയില്‍ ചില ചര്‍ച്ചകള്‍ നടന്നിരുവെങ്കിലും വിഫലമാവുകയായിരുന്നു. തുടര്‍ന്നാണ് ഈ രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാ നയതന്ത്രബന്ധങ്ങളും വിച്ഛേദിക്കുകയാണെന്ന് പ്രഖ്യാപിച്ചത്.

യെമനില്‍ ഹൂദി വിമതര്‍ക്കെതിരെ സൗദിയുടെ നേതൃത്വത്തില്‍ നടത്തുന്ന സൈനിക നടപടികളില്‍ നിന്ന് ഖത്തറിനെ ഒഴിവാക്കി. അല്‍ഖ്വൊയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകളെ ഖത്തര്‍ പിന്തുണക്കുന്നുവെന്നാണ് ഗള്‍ഫ് രാജ്യങ്ങള്‍ ആരോപിക്കുന്നത്. ഇതിനിടെ യുഎഇയിലെ യുഎസ് അംബാസിഡര്‍ യൂസഫ് അല്‍ ഒറ്റെയ്ബയുടെ ഇ-മെയിലേക്ക് വന്ന സന്ദേശങ്ങള്‍ ഖത്തറിലെ ഹാക്കര്‍മാര്‍ ചോര്‍ത്തിയിരുന്നു. ഇത് ഖത്തറിലെ ‘ഗ്ലോബല്‍ ലീക്‌സ്’ എന്ന വെബ്‌സൈറ്റ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.

അല്‍-ഒറ്റായിബയ്ക്ക് ഇസ്രയേലിനെ പിന്തുണയ്ക്കുന്ന ഫൗണ്ടേഷന്‍ ഫോര്‍ ഡിഫെന്‍സ് ഓഫ് ഡെമോക്രാറ്റസ് (എഫ്ഡിഡി) എന്ന സംഘടനയുമായുള്ള അടുത്ത ബന്ധമുണ്ടെന്ന് വെളിപ്പെടുന്ന ഇ-മെയിലാണ് ഖത്തര്‍ വെബ്‌സൈറ്റ് പുറത്തുവിട്ടത്. ഇതില്‍ 2014-ലെ ചില ഇ മെയിലുകള്‍ ഇസ്രയേലിലെകോടീശ്വരനായ ഷെല്‍ഡണ്‍ അഡെല്‍സണിും യു.എ.ഇയും എഫ്ഡിഡിക്ക് സാമ്പത്തിക സാഹായം നല്‍കുന്നെന്ന് വ്യതമാക്കുതാണെന്നും വെബ്‌സൈറ്റ് ചൂണ്ടിക്കാട്ടുന്നു.
എഫ്ഡിഡിയുമായി ചേര്‍ത്ത് ഖത്തറും കുവൈത്തും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വരുത്തുന്നതിനുവേണ്ടിയുള്ള ഗൂഢാലോചന യുഎഇ നടത്തിയെന്നും വെളിപ്പെടുത്തുന്നുണ്ട്.

യു.എ.ഇയുടെ സായുധസേനയെ നയിക്കുന്ന കിരീടാവകാശി മുഹമ്മദ് ബിന്‍ സയീദ്, അബുദാബിയില്‍ താമസിക്കുന്ന ഫലസ്തീന്‍ ഫത്താ ഗ്രൂപ്പിലെ മൊഹമ്മദ് ഡഹ്ലാന്‍ എന്നിവര്‍ക്കൊപ്പെ എഫ് ഡി ഡി ഗ്രൂപ്പിലുള്ളവര്‍ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്ന് ആവശ്യപ്പെടുന്ന ഇ-മെയിലുകളും പുറത്തു വന്നിരുന്നു.

സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ നടത്തുന്ന രഹസ്യനീക്കങ്ങളുടെ വിവരങ്ങള്‍ അടങ്ങിയ ഇ മെയിലുകളാണ് ഖത്തറിലെ ഹാക്കര്‍മാര്‍ ചോര്‍ത്തിയതെന്ന് അല്‍ജസീറയും വ്യക്തമാക്കിയിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപുമായി ചേര്‍ന്ന് അല്‍ ജസീറയെ അട്ടിമറിക്കാനും ഖത്തര്‍ പിടിച്ചെടുക്കാനുമുള്ള നീക്കം നടക്കുകയാണെന്നും ആരോപണമുയര്‍ന്നിരുന്നു. നയതന്ത്രനീക്കങ്ങളുടെ വിവരങ്ങള്‍ ചേര്‍ന്ന പശ്ചാത്തലത്തിലാണ് യുഎഇ ഉള്‍പ്പെടെയുള്ള ജി.സിസി രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചതെന്നാണ് സൂചന. ഖത്തറിനെതിരായ നീക്കത്തിന് പിന്നില്‍ അമേരിക്കയുടെ സഹായമുണ്ടെന്നും ഉറപ്പാണ്.

നയതന്ത്ര ബന്ധം വിച്ഛേദിച്ചതോടെ സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിമാന കമ്പനികള്‍ ഖത്തറിലേക്കുള്ള സര്‍വീസുകളും നിര്‍ത്തിവെച്ചു. എമിറേറ്റ്‌സ് എയര്‍വെയ്‌സ്, ഇത്തിഹാദ്, സൗദിയ, ഗള്‍ഫ് എയര്‍, ഈജിപ്ത് എയര്‍ എന്നീ വിമാന കമ്പനികള്‍ ഇനി ഖത്തറിലേക്ക് സര്‍വീസ് നടത്തില്ല. അതേ സമയം ഖത്തറിലെ തീര്‍ത്ഥാടകരെ എത്തിക്കുന്നതില്‍ സൗദി അറേബ്യയുടെ വിലക്കില്ല. ഖത്തറിലേക്കുള്ള വിമാന സര്‍വീസുകള്‍ ഈ രാജ്യങ്ങള്‍ നിര്‍ത്തിവെച്ചതോടെ സ്വദേശികള്‍ക്കൊപ്പം മലയാളികളടക്കമുള്ള പ്രവാസികളും പ്രതിസന്ധിയിലാകും. ഖത്തര്‍ പ്രവാസികള്‍ക്കൊപ്പം യുഎഇ,സൗദി അറേബ്യ, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികളെയും ബാധിക്കും.

ഖത്തറിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലുമായി വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്ന അനേകം മലയാളികളാണുള്ളത്. ഇവര്‍ക്ക് ഖത്തറിലേക്കും അവിടേ നിന്ന് നയതന്ത്രം വിച്ഛേദിച്ച രാജ്യങ്ങളിലേക്കും കടക്കണമെങ്കില്‍ മറ്റു രാജ്യങ്ങളിലെ വിമാന കമ്പനികളെ ആശ്രയിക്കേണ്ടി വരും. തീവ്രാവാദ സംഘടനകള്‍ക്ക് പിന്തുണ നല്‍കുന്നെന്ന് ആരോപിച്ചാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധം സൗദി,യുഎഇ,ബഹ്‌റൈന്‍, ഈജിപ്ത് എന്നീ

Top