![](https://dailyindianherald.com/wp-content/uploads/2016/09/SREEJITH-RAVI-POLICE-LDF.png)
പാലക്കാട്:ശ്രീജിത്ത് രവി കുട്ടികളെ അശ്ലീല ആംഗ്യം കാണിച്ച സംഭവത്തില്‍ പോലീസ് വകുപ്പ് തല അന്വേഷണം അവസാനിപ്പിച്ചു.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ രാത്രി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതുള്‍പ്പെടെ നിരവധിയാരോപണങ്ങളാണ് ഒറ്റപ്പാലം എസ്‌ഐയ്ക്കും,സ്റ്റേഷനിലെ മൂന്ന് പോലീസുകാര്‍ക്കുമെതിരെ നിലനില്‍ക്കുന്നത്.എന്നാല്‍ വന്‍ മാധ്യമ ശ്രദ്ദ നേടിയതോടെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരു പോലീസുകാരനെ മാത്രം സസ്‌പെന്റ് ചെയ്യുകയായിരുന്നു.തനിക്ക് സഭവത്തെ കുറിച്ച് കൃത്യമായ വിവരം നല്‍കാതിരുന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐ രാജശേഖരനെയാണ് എസ്പി സസ്‌പെന്റ് ചെയ്തത്.പക്ഷേ സംഭവത്തിന്റെ ഏഴയലത്ത് പോലും ഇയാളുടെ പേര് ഇല്ലായിരുന്നു.
ഒറ്റപ്പാലം സ്റ്റേഷനിലെ പ്രധാനിയായ ഒരു പോലീസുകാരനെ രക്ഷിക്കാന്‍ സംഘടന തലത്തിലുള്ള ഇടപെടലാണ് ഇപ്പോള്‍ നടക്കുന്നതെന്നും ആരോപണമുണ്ട്.വനിത സിഐ അടക്കം രണ്ട് പേരെ വകുപ്പ് തല അന്വേഷണത്തിന് ചുമതലപ്പെടുത്തിയെങ്കിലും ഈ സംഘം ഒരു തെളിവെടുപ്പും നടത്തിയിട്ടില്ല.പോക്‌സോ നിയമപ്രകാരം കുട്ടികളെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയോ പ്രതിയെ നേരില്‍ കാണിച്ച് തിരിച്ചറിയിപ്പിക്കുകയോ ചെയ്യരുതെന്നാണ് പറയുന്നത്.പക്ഷേ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ രാത്രിയാണ് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.ഇവിടെ വെച്ചും പിന്നീട് ഫോണില്‍ വിളിച്ചും കേസില്‍ നിന്ന് പിന്‍മാറണമെന്ന് കുട്ടികളോട് പോലീസ് ആവശ്യപ്പെട്ടതായും രക്ഷിതാക്കള്‍ പറയുന്നുണ്ട്.ഒറ്റപ്പാലം സബ് കളക്ടര്‍ പിബി നൂഹിന് കുട്ടികളുടെ രക്ഷിതാക്കളും സ്‌കൂള്‍ പ്രിന്‍സിപ്പലും പരാതി നല്‍കിയിട്ടുണ്ട്.ഈ പരാതിയില്‍ സ്റ്റേഷനിലെ ഒരു പോലീസുകാരന്റെ പേര് എടുത്തു പറയുന്നുണ്ട്.എസ്പി വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചതോടെയാണ് സബ് കളക്ടര്‍ നടപടി താല്‍ക്കാലികമായി അവസാനിപ്പിച്ചത്.
എന്നാല്‍ മാധ്യമ ശ്രദ്ധ വിഷയത്തില്‍ കുറഞ്ഞതോടെ വകുപ്പ് തല അന്വേഷണം ഒഴിവാക്കി പ്രശ്‌നം തീര്‍ക്കാനാണ് ഇപ്പോഴത്തെ ശ്രമം.ആരോപണം നേരിടുന്ന പോലീസുകാരന്‍ പാലക്കാട് സമ്പത്ത് കസ്റ്റഡി മരണത്തിലും ആരോപണ വിധേയനായിരുന്നു.അന്ന് വകുപ്പ് തല നടപടി നേരിട്ട ഇയാളെ സംരക്ഷിച്ച അതെ ആളുകള്‍ തന്നെയാണ് ശ്രീജിത്ത് രവി കേസിലും ഇയാള്‍ക്കായി ഇടപെടുന്നതെന്നാണ് വിവരം.ഇടതുപക്ഷ പോലീസ് അസൊസിയേഷനുമായി യാതൊരു ബന്ധവും ഇല്ലാതിരുന്നിട്ടും പോലീസുകാരനെ സരക്ഷിച്ച് നിര്‍ത്തുന്നതില്‍ സേനക്കുള്ളിലെ ഇടത് അനുകൂലികള്‍ക്കും പ്രതിഷേധമുണ്ട്.കേസ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരായി രക്ഷിതാക്കളില്‍ ഒരു വിഭാഗം ഹൈക്കോടതിയെ സമീപിക്കാനും ഒരുങ്ങുകയാണ്.
പത്തിരിപ്പാലയില്‍ വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് നടന്‍ ശ്രീജിത്ത് രവി പെണ്‍കുട്ടികളെ അശ്ലീല ആംഗ്യം കാണിച്ചുവെന്നാണ് കേസ്.പോക്‌സോ വകുപ്പ് ശ്രീജിത്തിനെതിരെ ചുമത്തിയിട്ടും നടന് ജാമ്യം ലഭിച്ചത് ഉന്നത ഇടപെടലിന്റെ ഭാഗമാണെന്ന് അന്ന് തന്നെ ആരോപണമുയര്‍ന്നിരുന്നു.