വൈദീകരെ അപമാനിച്ച ജോയ് മാത്യു കുടുങ്ങും; ഇന്ത്യന്‍ കാത്തലിക്ക് ഫോറം അപവാദ പ്രവചരണത്തിനെതിരെ നിയമനടപടി തുടങ്ങി

കൊച്ചി: കത്തോലിക്കാ വൈദികരെ അപമാനിച്ച ജോയ് മാത്യുവിനെതിരെ ഇന്ത്യന്‍ കാത്തലിക്ക് ഫോറം നിയമ നടപടിക്ക്. ഒരു വൈദികന്‍ പെണ്‍കുട്ടിയെ പിഡിപ്പിച്ച കേസില്‍ നിയമ പരമായ നടപടികള്‍ നേരിട്ടതിന്റെ പേരില്‍ കത്തോലിക്കാ സഭയിലെ മുഴുവന്‍ വൈദീകരേയും സഭാ വിശ്വാസികളേയും അപകീര്‍ത്തിപെടുത്തുന്ന തരത്തില്‍ പ്രചരണം നടത്തിയെന്നോരോപിച്ചാണ് ഇന്ത്യന്‍ കാത്തലിക്ക് ഫോറം അധ്യക്ഷന്‍ അഡ്വ മെല്‍ബിന്‍ ജോയ് മാത്യുവിനെതിരെ നിയപടി സ്വീകരിക്കുന്നത്.

വൈദീകരുടെ ലിംഗ ഛേദം നടത്തിയാല്‍ കേരളത്തിലെ വൈദീകരുടെ പീഡനങ്ങള്‍ കുറയ്ക്കുമെന്ന പരാമര്‍ശത്തോടെ ജോയ് മാത്യു ഫേയ്‌സ് ബുക്കിലെഴുതിയ കുറിപ്പാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. ഈ കുറിപ്പ് പ്രമുഖ ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുക്കയും വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. ഇത് കത്തോലിക്കാ വിശ്വാസികള്‍ക്ക് ഏറെ വേദനയുണ്ടാക്കി. സഭയെ ബോധപൂര്‍വ്വം അപമാനിക്കാന്‍ നടത്തിയ നീക്കങ്ങളില്‍ ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഇന്ത്യന്‍ കാത്തലിക്ക് ഫോറം അധ്യക്ഷന്‍ അഡ്വ മെല്‍ബിന്‍ അഭിഭാഷകര്‍ മുഖേനെ ജോയ് മാത്യുവിനയച്ച അയച്ച വക്കീല്‍ നോട്ടിസില്‍ വ്യക്തമാക്കുന്നു.a2

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജോയ് മാത്യുവിന്റെ ഫേയ്‌സ് ബുക്ക് പോസ്റ്റിന് അഡ്വ മെല്‍ബില്‍ നല്‍കിയ മറുപടി സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. വൈദികരേയും സഭാ വിശ്വാസികളേയും ഉപദേശിക്കാന്‍ നടക്കുന്ന ജോയ് മാത്യു സിനിമാ മേഖലയിലെ പീഡനങ്ങള്‍ക്കെതിരെ ഒരു ചെറുവിരലെങ്കിലും അനക്കുന്നുണ്ടോവെന്ന് മെല്‍ബിന്‍ ചോദിച്ചിരുന്നു.

പ്രമുഖ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും വൈദീകര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തിന് ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ തുടര്‍ നിയമ നടപടികളുമായി നീങ്ങുമെന്ന് വക്കീല്‍ നോട്ടിസില്‍ വ്യക്തമാക്കുന്നു.

 

a3

a4

Top