തിരുവനന്തപുരം: മുന്‍ ഡി.ജി.പി സെന്‍കുമാറുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വേയോട് ഉപദേശം തേടി. സെന്‍കുമാര്‍ ഡി.ജി.പിയായി എത്തുേമ്പാള്‍ ലോക്നാഥ് ബെഹ്റയെ എന്തു ചെയ്യണമെന്ന് സാല്‍സേവയോട് സര്‍ക്കാര്‍ ചോദിച്ചു. അവധിയില്‍ പോയ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് തിരിച്ചെത്തുേമ്പാള്‍ എവിടെ നിയമക്കണമെന്നും സര്‍ക്കാര്‍ സാല്‍വയോട് ആരാഞ്ഞു.
ശങ്കര്‍ റെഡ്ഡിയുടെ നിയമനകാര്യത്തിലും സര്‍ക്കാര്‍ സാല്‍വേയോട് വിശദീകരണം തേടി. സാല്‍വേയുടെ നിയമോപദേശത്തിെന്‍റ കൂടി അടിസ്ഥാനത്തിലാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. കേസില്‍ പുന:പരിശോധന ഹരജി നല്‍കാനുള്ള സാധ്യതകളും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്.അതേ സമയം, സെന്‍കുമാറിനെ ഡി.ജി.പിയായി നിയമിക്കാന്‍ നിര്‍ദേശിച്ചുള്ള സുപ്രീംകോടതി ഉത്തരവ് സര്‍ക്കാറിന് ലഭിച്ചു. സെന്‍കുമാര്‍ തന്നെയാണ് ഉത്തരവ് ചീഫ് സെക്രട്ടറിക്ക് കൈമാറിയത്