അമ്പലത്തില്‍ ലെഗിന്‍സും ജീന്‍സും വേണ്ട: തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ പെണ്‍കുട്ടികളുടെ സ്റ്റൈലിനു നിരോധനം

ചെന്നൈ: ഇറുകി പിടിച്ച പാന്റും വെട്ടിക്കേറ്റിയ ചുരിദാറും ജീന്‍സുമിട്ട് ഇനി തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ പ്രവേശനമി്ല്ല. ദൈവത്തിന്റെ മുന്നില്‍ ഫാഷന്‍ പ്രദര്‍ശിപ്പിക്കാന്‍ എത്തുന്ന എല്ലാവര്‍കകും ഇനി വിലക്കുവരുമെന്നും ഉറപ്പായി.
ഹിന്ദു റിലിജിയണ്‍ ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് വകുപ്പാണു (എച്ച്.ആര്‍. ആന്‍ഡ് സി.ഇ.) വിലക്കേര്‍പ്പെടുത്തിയത്.
പുതുവര്‍ഷം മുതലാണു പുതിയ നിയമം പ്രാബല്യത്തില്‍ വരുക. എച്ച്. ആര്‍. ആന്‍ഡ് സി.ഇ. വകുപ്പിനു കീഴില്‍ വരുന്ന എല്ലാ അമ്പലങ്ങള്‍ക്കും ഈ നിയമം ബാധകമാണ്. ഓരോ ക്ഷേത്രങ്ങളുടെയും വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും അനുസരിച്ചായിരിക്കണം ഭക്തരുടെ വസ്ത്രധാരണമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ നിയമം നിലവിലുള്ളതാണെന്നും പരിഷ്‌കരിക്കുക മാത്രമാണു ചെയ്തതെന്നും അധികൃതര്‍ വ്യക്തമാക്കി. 1947ല്‍ ഓമന്തൂര്‍ രാമസ്വാമി റെഡ്ഡി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് തമിഴ്‌നാട്ടിലെ ദലിത് അടക്കമുള്ള പിന്നാക്ക വിഭാഗങ്ങള്‍ക്കു ക്ഷേത്ര പ്രവേശനം അനുവദിക്കുന്ന ഉത്തരവിറങ്ങിയത്. മദ്രാസ് ടെമ്പിള്‍ എന്‍ട്രി ഓതറൈസേഷന്‍ ആക്ട് ക്ഷേത്രങ്ങളിലെ വസ്ത്രധാരണത്തെക്കുറിച്ചു വ്യക്തമാക്കിയിട്ടുണ്ട്. വസ്ത്രധാരണത്തിലെ നിയന്ത്രണം മാത്രമല്ല കുളിക്കാതെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനും നിയമത്തില്‍ വിലക്കുണ്ട്.

Top