ലക്ഷ്മി നായരുടെ ഫ്ളാറ്റിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി; പ്രതിഷേധം ആളിക്കത്തുന്നു

തിരുവനന്തപുരം : ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ ഉണ്ടായ വിവേചനങ്ങളെയും മറ്റ് ക്രൂരതകളെയും സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനു പിന്നാലെ സ്ഥാപന അധികൃതര്‍ക്കു നേരെയുള്ള പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നു. ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ തിരുവനന്തപുരത്തെ ഫ്ളാറ്റിന് മുകളില്‍ കയറി എബിവിപി പ്രവര്‍ത്തകര്‍ ആത്മഹത്യാ ഭീഷണി മുഴക്കി. ഫ്‌ളാറ്റിന്റെ ഏഴാം നിലയില്‍ കയറിയ പ്രവര്‍ത്തകര്‍ താഴേയ്ക്ക് ചാടുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. ഏകദേശം മുപ്പതോളം പ്രവര്‍ത്തകരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.

അപ്രതീക്ഷിതമായി എത്തിയാണ് പ്രവര്‍ത്തകര്‍ കെട്ടിടത്തിന് മുകളില്‍ കയറിയത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇവരെ ബലപ്രയോഗത്തിലൂടെ നിലത്തിറക്കി. തുടര്‍ന്ന് പ്രതിഷേധക്കാര്‍ ഫ്‌ളാറ്റിന് മുന്നില്‍ കുത്തിയിരുന്നു. ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനം ഒഴിയണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top