തിരുവനന്തപുരം: ലാ അക്കാഡമി പ്രന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് ലക്ഷ്മി നായരെ നീക്കുന്നതുമായി ബന്ധപ്പെട്ട് കേരള യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് യോഗത്തില്‍ യുഡിഎഫ് സിപിഎം അംഗങ്ങള്‍ തമ്മില്‍ തര്‍ക്കമെന്ന് റിപ്പോര്‍ട്ട്. കോളേജിന്റെ അംഗീകാരം റദ്ദാക്കുന്നത് സംബന്ധിച്ച കാര്യത്തിലും സിന്‍ഡിക്കേറ്റ് യോഗത്തില്‍ തര്‍ക്കമുണ്ടായി. ലക്ഷ്മിയെ മാറ്റേണ്ടെന്നും രാജി തീരുമാനം അടക്കമുള്ള കാര്യങ്ങള്‍ മാനേജ്‌മെന്റും സര്‍ക്കാരും തീരുമാനിക്കട്ടെയെന്ന് ഒരു വിഭാഗം വാദിച്ചു. എന്നാല്‍. ലക്ഷ്മിയെ മാറ്റണമെന്ന് മറുവിഭാഗവും നിലപാടെടുത്തു.
അതേസമയം, ലക്ഷ്മി നായരുടെ മകന്റെ കാമുകി അനുരാധ പി.നായര്‍ക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഉപസമിതിയെ നിയോഗിക്കാന്‍ യോഗം തീരുമാനിച്ചു. അനുരാധയുടെ പരീക്ഷാഫലം റദ്ദാക്കണമെന്നായിരുന്നു സിന്‍ഡിക്കേറ്റ് ഉപസമിതി ശുപാര്‍ശ ചെയ്തിരുന്നത്. കോളേജിന്റെ ഭൂമി സംബന്ധിച്ച പ്രശ്‌നത്തിലും തര്‍ക്കമുണ്ടായി. അധിക ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് യു.ഡി.എഫ്, സി.പി.ഐ അംഗങ്ങള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഭൂമി വിഷയമല്ല ഇപ്പോഴത്തെ പ്രശ്‌നമെന്ന് സി.പി.എം അംഗങ്ങള്‍ വാദിച്ചു.