കൊച്ചി:ലേലത്തിലെ ആനക്കാട്ടില്‍ ഈപ്പച്ചന്‍ സോമന്‍ ചോദിച്ചുവാങ്ങിയ റോളാണെന്ന് രഞ്ജി പണിക്കര്‍. ആനക്കാട്ടില്‍ ഇപ്പച്ചന്‍- മലയാളം സിനിമാ പ്രേമികളൊന്നും എളുപ്പത്തില്‍ ഈ കഥാപാത്രത്തിന്റെ പേര് മറക്കില്ല. സോമന്‍ എന്ന മഹാനടന്‍ അനശ്വരമാക്കിയ കഥാപാത്രമാണ് ലേലം സിനിമയിലെ ആനക്കാട്ടില്‍ ഈപ്പച്ചന്‍. സുരേഷ് ഗോപി ചിത്രത്തിലെ സോമന്റെ ഡയലോഗുകള്‍ എല്ലാക്കാലവും ഹിറ്റാണ് താനും.
രഞ്ജി പണിക്കരായിരുന്നു ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. സോമന്‍ തന്നെ ചോദിച്ചു വാങ്ങിയ റോളായിരുന്നു ആനക്കാട്ടില്‍ ഈപ്പച്ചനെന്ന് രഞ്ജി പണിക്കര്‍ വെളിപ്പെടുത്തി. മരിക്കുന്നതിന് മുന്‍പ് എനിക്കൊരു നല്ല റോള്‍ താടാ എന്നും പറഞ്ഞു എന്നെ കൊണ്ട് എഴുതിപ്പിച്ച ഒന്നാണെന്ന് രഞ്ജി പണിക്കര്‍ പറയുന്നു.‘ഞാന്‍ നായകനൊന്നും അല്ലല്ലോ, എനിക്ക് എന്തിനാടാ ഈ സിനിമയില്‍ ഇത്രയും നീളന്‍ ഡയലോഗുകള്‍ എന്നായിരുന്നു കഥാപാത്രത്തെക്കുറിച്ച് കേട്ട സോമന്‍ ചേട്ടന്റെ ആദ്യ പ്രതികരണം. സോമന്‍ ചേട്ടന്‍ ഞാന്‍ ഈപ്പച്ചന് വേണ്ടി എഴുതിയ ഡയലോഗ് വായിച്ചു നോക്കിയിട്ട് എന്നോട് ദേഷ്യപെടുകയാണ് ചെയ്തത്.ഡബ്ബ് ചെയ്യുമ്പോഴും ഞാന്‍ ഡയലോഗുകള്‍ പറഞ്ഞു കൊടുക്കുമ്പോള്‍ ‘നീ പറയുമ്പോലെ എനിക്ക് പറയാന്‍ പറ്റില്ല ‘ എന്നൊക്കെ പറഞ്ഞു എന്നോട് പിണങ്ങും. പിന്നീടു സ്റ്റുഡിയോയുടെ പുറത്ത് ചെന്നിരിക്കും. കുറച്ചു കഴിഞ്ഞു എന്നെവിളിച്ചു ”എടാ ഒരു സിഗരറ്റ് ഉണ്ടെങ്കില്‍ താ ‘ എന്നും പറഞ്ഞു വീണ്ടും വരും- രഞ്ജി പണിക്കര്‍ പറയുന്നു.