സിദ്ധിഖുമായുള്ള ആദ്യ വിവാഹം 11-ാം വയസിലെന്ന് ലെന: കണക്കനുസരിച്ച് ഇത് 25-ാം വിവാഹ വാർഷികം

മലയാള സിനിമയിൽ ലെന സിദ്ധിഖ് താര ജോഡികൾ എന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. ഈ താരജോഡികളുടെ ഏറ്റവും പുതിയ ചിത്രമായ എന്നാലും എന്റെ പൊന്നളിയാ എന്ന ചിത്രവുമായി നടത്തിയ ഒരു ഇന്റർവ്യൂവിൽ പറഞ്ഞ കാര്യങ്ങളാണിപ്പോൾ വൈറലായിരിക്കുന്നത്. ആദ്യ സിനിമ ജയരാജ് സംവിധാനം ചെയ്ത ‘സ്നേഹ’മായിരുന്നു. അന്ന് മുതൽ താൻ സിദ്ധിഖ് ഇക്കയുടെ കൂടെ ആണെന്നും താരം പറഞ്ഞു. താൻ അന്ന് പതിനൊന്നാം ക്ലാസിലാണ്. അതിലൊരു കല്യാണം കഴിക്കുന്ന സീനുണ്ട്. അന്നാണ് ശെരിക്കും ഇക്ക തന്നെ റാഗ് ചെയ്‌തെന്നുമാണ് താരം പറഞ്ഞത്.

ഇപ്പോള്‍ ഈ സീനില്‍ ഇക്ക തന്നെ താലി മൂന്ന് കെട്ട് കെട്ടിയാല്‍ ഇനിയുള്ള സിനിമകളിലെല്ലാം തന്റെ ഭാര്യയായി അഭിനയിക്കേണ്ടി വരുമെന്ന് പറഞ്ഞപ്പോൾ താൻ പേടിച്ചു പോയെന്നാണ് ലെന പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആദ്യ സിനിമയിലും ഭാര്യയായി അഭിനയിച്ചെന്നും ഇപ്പോൾ ഇരുപത്തിയഞ്ച് വർഷത്തിന് ശേഷം വീണ്ടും ഭാര്യയായി അഭിനയിക്കുമ്പോൾ തങ്ങളുടെ ഇരുപത്തിയഞ്ചാം വിവാഹ വാർഷികം ആണെന്നാണ് സിദ്ധിഖിന്റെ കമന്റ്.

ഇരുവരും ഒരുമിച്ച് ചെയ്തത് 18 സിനിമകളിലാണ് അഭിനയിച്ചിരിക്കുന്നത്.
അഭിനയ ജീവിതത്തിൽ തന്റെ ഏറ്റവും നല്ല കഥാപാത്രങ്ങൾ ഉണ്ടായിരുന്നത് സിദ്ധിഖിന്റെ കൂടെ ആണെന്നും താരം പറഞ്ഞു.

താൻ സിനിമയിലെത്തിയിട്ട് ഇരുപത്തിയഞ്ച് വർഷത്തിലധികം ആയെന്നും അഭിനയ രംഗത്ത് എത്തി താൻ ആദ്യത്തെ പത്ത് വര്ഷം അറിയപ്പെട്ടത് ദുഃഖപുത്രി ആയിട്ടാണെന്നാണ് ലെന പറഞ്ഞു. എന്നാൽ പിന്നീട് അങ്ങോട്ട് താൻ ബോൾഡ് ലേഡി എന്നാണ് അറിയപ്പെട്ടത് എന്നും താരം കൂട്ടി ചേർത്തു.

ഇപ്പോഴും മെയിന്‍സ്ട്രീം സിനിമയില്‍ സജീവമായി നില്‍ക്കാന്‍ കഴിയുന്നത് ജീവിതത്തിലെ മഹാഭാഗ്യമായി താൻ കാണുന്നെ ന്നും ലെന പറഞ്ഞു.

Top