കളത്തിലിറങ്ങാതെ മൂലകോശം ദാനം ചെയ്യാന്‍ പോയി; സൂപ്പര്‍ താരത്തിന്റെ ഫെയര്‍ പ്ലേയ്ക്ക് ലോകത്തിന്റെ കയ്യടി

നെതര്‍ലാന്‍ഡ് ക്ലബ് വിവിവി വെന്‍ലോയ്ക്ക് വേണ്ടി കളത്തിലിറങ്ങാതെ മാറി നില്‍ക്കുകയായിരുന്നു ജര്‍മന്‍ താരം ലെന്നര്‍ട്ട് തൈ. പിഎസ്‌വി ഈന്‍ഡോവനെതിരായ മത്സരത്തിന് ഇറങ്ങാതെ മാറി നിന്നതിനാണ് ഫിഫയുടെ ഫെയര്‍ പ്ലേ പുരസ്‌കാരം ലെന്നര്‍ട്ടിനെ തേടിയെത്തുന്നത്. മത്സരത്തിനിറങ്ങാതെ താരം പോയത് മറ്റെവിടെയുമല്ല. മൂലകോശം ദാനം ചെയ്യനായിരുന്നു താരം കളി ഉപേക്ഷിച്ചത്. ലുക്കീമിയ പിടികൂടിയ രോഗികള്‍ക്കു സഹായഹസ്തവുമായാണ് ലെന്നര്‍ട്ട് കളത്തിലിറങ്ങാതെ പോയത്.

ഗ്രൗണ്ടിന് പുറത്തുള്ള താരത്തിന്റെ ഫെയര്‍ പ്ലേയ്ക്ക് ലോകം മുഴുവന്‍ കയ്യടി നല്‍കുകയാണ്. ലൂക്കീമിയ ബാധിച്ച രോഗിയുമായി തന്റെ ഡിഎന്‍എ യോജിക്കുമെന്ന് വ്യക്തമായപ്പോള്‍ മൂല കോശങ്ങള്‍ ദാനം ചെയ്യാന്‍ ലെന്നേര്‍ട്ട് തയ്യാറായി. അന്നത്തെ പിഎസ്‌വിക്കെതിരായ മത്സരത്തില്‍ ലെന്നര്‍ട്ടിന്റെ ടീം മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടു എങ്കിലും കളിക്കിറങ്ങാത്ത ലെന്നെര്‍ട്ടിനെയായിരുന്നു കളിയിലെ മാന്‍ ഓഫ് ദി മാച്ചായി തെരെഞ്ഞെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കളി ആരംഭിക്കുന്നതിന് മുമ്പ് ലെന്നര്‍ട്ടിനെ ഫോളോ ചെയ്യാം, സ്‌റ്റെം സെല്ലര്‍ ദാനം ചെയ്യാം എന്ന് എഴുതിയ ടിഷര്‍ട്ട് ധരിച്ചായിരുന്നു കളിക്കാര്‍ ഗ്രൗണ്ടില്‍ ഇറങ്ങിയത്. ലെന്നര്‍ട്ടിനോടുള്ള ആദര സൂചകമായി മത്സരത്തിന്റെ ആദ്യ മിനുറ്റുകളില്‍ നിര്‍ത്താതെ കയ്യടിക്കുകയായിരുന്നു കാണികള്‍. ലെന്നെര്‍ട്ടിന്റെ ദാനത്തിന് പിന്നാലെ നെതര്‍ലാന്‍ഡ്‌സില്‍ മൂലകോശം ദാനം ചെയ്യാന്‍ സന്നദ്ധരായി നിരവധി പേര്‍ മുന്നോട്ടു വന്നു. ആയിരക്കണക്കിന് ആളുകള്‍ മൂലകോശം ദാനം ചെയ്യാന്‍ സമ്മതം നല്‍കിയിട്ടുണ്ടെന്നാണ് ലെന്നര്‍ട്ട് പറയുന്നത്.

Top