ഗുവാഹത്തി: ഗ്രാമവാസിയായ വൃദ്ധയെ കൊലപ്പെടുത്തിയ പുള്ളിപ്പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്ന് ഭക്ഷിച്ചു.അസമിലെ ജോയ്പൂര്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് പുലി ഇറങ്ങിയത്. 60 കാരിയായ മൈക്കണ്‍ ഗൊഗോയിയെ പുലി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് നൂറോളം വരുന്ന ഗ്രാമവാസികള്‍ വടിയും, ആയുധങ്ങളുമായി എത്തി കൂട്ടം ചേര്‍ന്ന് പുലിയെ വളഞ്ഞ് തല്ലിക്കൊല്ലുകയായിരുന്നു. പുലിയെ കൊന്ന ശേഷം അതിനെ വെട്ടി നുറുക്കി കഷണങ്ങളാക്കി പാകം ചെയ്ത് ഭക്ഷിച്ചു. പുലിയുടെ കാല്‍പാദം മാത്രമാണ് അവശേഷിച്ചതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം കൊല്ലപ്പെട്ട വൃദ്ധയെ രക്ഷപെടുത്താനുള്ള ശ്രമത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിരുന്നു. ഇക്കഴിഞ്ഞ നവംബറിലും അസമില്‍ പുലി ഇറങ്ങി നാലുപേരെ ആക്രമിച്ചിരുന്നു.
Tags: leopard