ഹോണോലുലു: ചുംബനത്തിന്റെ പേരില്‍ ജയിലില്‍ അടയ്ക്കപ്പെട്ടതിനെതിരെ നിയമപോരാട്ടം നടത്തിയ ലെസബിയന്‍ യുവതികള്‍ക്ക് വിജയം.
പരസ്യമായി ചുംബിച്ചതിന്റെ പേരില്‍ പോലീസുകാരന്‍ അറസ്റ്റ് ചെയ്‌തെന്നു കാട്ടി കോടതിയെ സമീപിച്ച സ്വവര്‍ഗാനുരാഗികളായ സ്ത്രീകള്‍ക്ക് എണ്‍പതിനായിരം ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. പ്രാദേശിക കോടതിയുടെ വിധിയില്‍ നടപടി സ്വീകരിക്കാന്‍ ഹോണോലുലു കൗണ്‍സില്‍ മീറ്റിംഗ് ജൂലൈ ആറിനു ചേരുമെന്ന് ഡെപ്യൂട്ടി കോര്‍പറേഷന്‍ കൗണ്‍സല്‍ നിക്കോലേ വിന്റര്‍ അറിയിച്ചു.
ഹവായിലെ ഹോണോലുലുവില്‍ അവധിക്കാലമാഘോഷിക്കാന്‍ ലോസ് ആഞ്ചലസില്‍ നിന്നെത്തിയ സ്വവര്‍ഗാനുരാഗികളായ കോര്‍ട്ണി വില്‍സണെന്ന 25 കാരിയും ടെയ്‌ലര്‍ ഗ്വെരേരോ എന്ന 21 കാരിയും ഓഹുവിലെ ഒരു ഷോപ്പില്‍ വച്ച് സ്‌നേഹപ്രകടനം നടത്തിയതിന് ബോബി ഹാരിസണ്‍ എന്ന പോലീസുകാരന്‍ അറസ്റ്റ് ചെയ്‌തെന്നാണ് പരാതി. സ്‌നേഹപ്രകടനത്തെ പോലീസുകാരന്‍ എതിര്‍ക്കുകയും കടയില്‍ നിന്നു പുറത്താക്കുകയും ചെയ്തതായാണ് പരാതി.
911 വിളിച്ചതിനെ തുടര്‍ന്നെത്തിയ പോലീസുകാരന്‍ വില്‍സണ്‍റെ കൈയില്‍ കടന്നുപിടിച്ച് പുറത്തേക്ക് വലിച്ചു. ഇരുവരെയും അറസ്റ്റ് ചെയ്ത് മൂന്നു ദിവസം ജയിലിലിട്ടതായും പരാതിയില്‍ ഇവര്‍ ആരോപിച്ചു. കോടതി വിധിയില്‍ നന്ദിയുണ്ടെന്നു പറഞ്ഞ സ്ത്രീ സുഹൃത്തുക്കള്‍ തങ്ങളെ ആക്ഷേപിച്ച പോലീസുകാരനും ശിക്ഷ നല്‍കേണ്ടിയിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ ഇയാള്‍ കഴിഞ്ഞ വര്‍ഷം റിട്ടയര്‍ ചെയ്തു. കിട്ടിയ തുക വീതംവയ്ക്കാനുള്ള തയാറെടുപ്പിലാണ് ഇരുവരും.