ശരി” ആക്കാനാണ് വോട്ട് ”ദേശാഭിമാനി റസിഡന്‍റ് എഡിറ്റര്‍ക്ക് ഒരു മാധ്യമ പ്രവര്‍ത്തകന്റെ തുറന്ന കത്ത് എന്ന പേരില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കൈരളിടി.വിയുടെ മുന്‍ സ്പെഷ്യല്‍ എഡിറ്ററും ആയ എസ് വി. പ്രദീപിന്റെ ഫേയ്സ് ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു .
എസ് വി. പ്രദീപിന്റെ പോസ്റ്റ് :
ഡിയര്‍ എഡിറ്റര്‍,
1. “”സ്വാതന്ത്യം.ജനാധിപത്യം.സോഷ്യലിസം””
യൂണിവേഴ്സിറ്റി കോളേജില്‍ അങ്ങയുടെ അധ്യക്ഷതയില്‍ എല്ലാ അംഗീകൃത വിദ്യാര്‍ത്ഥി സംഘടനകളേയും പങ്കെടുപ്പിച്ച് സാംസ്കാരിക സന്ധ്യ സംഘടിപ്പിക്കാന്‍ മുന്‍കൈ എടുക്കുമോ ?
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടകനാകട്ടേ,,
ആന്ന് ആ മുറ്റത്ത് ഈ സംഘടനകളുടെ കൊടിമരത്തില്‍ പിണറായി വിജയന്‍റേയും അങ്ങയുടേയും സാന്നിധ്യത്തില്‍ അവരവരുടെ നേതാക്കള്‍ മുദ്രാവാക്യം വിളികളോടെ കൊടികള്‍ ഉയര്‍ത്തട്ടേ….
കഞ്ചാവ് വേട്ടയെക്കാള്‍ ക്രിയാത്മകം ആകേണ്ടേ ചെയ്തികള്‍….
2. യൂണിവേഴ്സിറ്റി കോളേജില്‍ SFI നടത്തീയ പിതൃശൂന്യ നടപടിയെ നേതാക്കള്‍ തള്ളികളഞ്ഞല്ലോ.
ആ കാടത്തത്തിന്‍റ സഖാക്കള്‍ കുറ്റക്കാരാണെങ്കില്‍ ശിക്ഷ ഉറപ്പാക്കാന്‍ . അങ്ങയുടെ സര്‍ക്കാര്‍ സീകരിച്ചു പോകുന്ന നടപടികള്‍ ?
3. ലോ അക്കാദമിയില്‍ പുറത്താക്കിയ പ്രിന്‍സിപ്പാളിനെതിരെ പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡനനിരോധന നിയമമടക്കം നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അവയുടെ നടപടി പുരോഗതി കേരളം അറിയേണ്ടതല്ലേ….
4. ലോ അക്കാദമിയില്‍ റവന്യൂ വകുപ്പ് കണ്ടെത്തിയ ഭൂമിയുടെ ദുരുപയോഗം…
അതില്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടിയുടെ പുരോഗതി ?
ഇക്കര്യങ്ങളില്‍ ”ധവളപത്രം” പുറത്തിറക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാരില്‍ അങ്ങ് സമ്മര്‍ദ്ദം ചെലുത്തുമോ ?
“”LDF വരും എല്ലാം ശരിയാകും”” തെറ്റുകള്‍ ആവര്‍ത്തിക്കാനല്ല,,”ശരി” ആക്കാനാണ് വോട്ട്
ഒരു മാധ്യമ പ്രവര്‍ത്തകന്‍