ലിബര്‍ട്ടി ബഷീര്‍ ഒടുവില്‍ കീഴടങ്ങി; സിനിമാ തിയേറ്ററുകള്‍ പൊളിച്ച് ഷോപ്പിങ് മാളുകള്‍ പണിയും

തലശ്ശേരി: മലയാള സിനിമാലോകത്തെ തന്റെ കൈവെള്ളയില്‍ ഒതുക്കിയ ലിബര്‍ട്ടി ബഷിര്‍ ഒടുവില്‍ സിനിമാ രംഗം വിടുന്നു. നിര്‍മ്മാതാവും സിനിമാ തിയേറ്റര്‍ ഉടമയുമായ ലിബര്‍ട്ടി ബഷിറിനെ പുതിയ സംഘട നിലവില്‍ വന്നതോടെ ഒതുക്കുകയായിരുന്നു. ഇതോടെയാണ് പൂര്‍ണ്ണമായും സിനിമ വിടാന്‍ ബഷീര്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു കാലത്ത് റിലീസ് ചിത്രങ്ങള്‍ മാത്രം കളിച്ചിരുന്ന സ്വന്തം തിയേറ്ററുകള്‍ ഇപ്പോള്‍ സെമി പോണ്‍ സിനിമകള്‍ ഓടിക്കേണ്ട ഗതികേണ്ട് ഉണ്ടായ സാഹചര്യത്തിലാണ് ബഷീറിന്റെ തീരുമാനം.

50 ശതമാനം ലാഭവിഹിതം ആവശ്യപ്പെട്ട് മലയാള സിനിമാ ഇന്‍ഡസ്ട്രിയെ മുഴുവന്‍ സ്തംഭിപ്പിച്ച ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ സംഘടന ദിലീപിന്റെ നീക്കത്തില്‍ തകര്‍ന്നതിനെ തുടര്‍ന്നാണ് ലിബര്‍ട്ടി ബഷീറിനു തിരിച്ചടി തുടങ്ങിയത്. ലിബര്‍ട്ടി ബഷീറിന്റെ ഉടമസ്ഥതയില്‍ തലശ്ശേരിയിലുള്ള തീയേറ്റര്‍ സമുച്ചയത്തില്‍ അഞ്ച് സ്‌ക്രീനുകളാണുള്ളത്. ഇതില്‍ ലിബര്‍ട്ടി പാരഡൈസില്‍ ഇപ്പോള്‍ പ്രദര്‍ശനമില്ല. ലിറ്റില്‍ പാരഡൈസിലും ലിബര്‍ട്ടി മൂവി ഹൗസിലും മിനി പാരഡൈസിലുമൊക്കെ സെമി-പോണ്‍ വിഭാഗത്തില്‍പ്പെടുത്താവുന്ന തമിഴ്, ഇംഗ്ലീഷ് സിനിമകളാണ് കളിക്കുന്നത്. എല്ലാം പഴയവ തന്നെ. പതിമൂന്നാംപക്കം പാര്‍ക്കാം, സീക്രട്ട് ഗേള്‍സ് 009, പാരെ വെള്ളയ്യ ദേവ, പൊല്ലാത്തവള്‍ എന്നീ സിനിമകള്‍. ലിബര്‍ട്ടി സ്യൂട്ട് എന്ന സ്‌ക്രീനില്‍ മാത്രമാണ് പുതിയ ചിത്രമുള്ളത്. ബോളിവുഡില്‍ നിന്നുള്ള ഷാരൂഖ് ഖാന്റെ റയീസ് –

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ മലയാളം സിനിമകള്‍ ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് തീയേറ്ററുകള്‍ അടച്ചു പൂട്ടി സിനിമാരംഗം വിടാന്‍ ലിബര്‍ട്ടി ബഷീര്‍ തീരുമാനിച്ചത്. തീയേറ്ററുകള്‍ അടയ്ക്കാതെ വേറെ നിവൃത്തിയില്ല. എന്റെ തീയേറ്ററുകളിലേക്ക് മലയാള സിനിമകള്‍ ഒന്നും തരുന്നില്ല. അന്‍പതോളം ജീവനക്കാര്‍ ഇവിടെയുണ്ട്. ആളില്ലാതെ തീയേറ്റര്‍ തുറന്ന് വച്ചിട്ട് കാര്യമില്ല. അന്യഭാഷ ചിത്രം പോലും തന്റെ തീയേറ്ററുകളില്‍ കളിക്കരുതെന്ന് വാശിയോടെയാണ് ചിലര്‍ പ്രവര്‍ത്തിക്കുന്നത്. സെക്കന്‍ഡ് ഗ്രേഡ് ചിത്രം പോലും തരില്ലെന്നാണ് അവരുടെ നിലപാട്. ആരുടേയും കാല് പിടിച്ച് സിനിമ പിടിക്കാന്‍ താനുദേശിക്കുന്നില്ല – തീയേറ്ററുകള്‍ പൂട്ടാനുള്ള തീരുമാനം സ്ഥിരീകരിച്ചു കൊണ്ട് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

ഈ മാസത്തില്‍ മാത്രം നാല് തവണ പാര്‍ട്ടി സെക്രട്ടറിയെ കണ്ട് പ്രശ്‌നത്തിലിടപെട്ടണമെന്നാവശ്യപ്പെട്ടതാണ്. മുഖ്യമന്ത്രിയേയും പലതവണ നേരില്‍ കണ്ടു, ഈ ദിവസങ്ങളിലെല്ലാം വകുപ്പ് മന്ത്രിയെ ബന്ധപ്പെട്ടു. എല്ലാം ശരിയാക്കാം വിളിച്ചു പറയാം എന്നെല്ലാം അവര്‍ ഉറപ്പു തന്നതാണ്. ഒന്നും നടന്നില്ല, ഒരു പക്ഷേ അവര്‍ വിളിച്ചു പറഞ്ഞിട്ടുണ്ടാവും എന്നാല്‍ കേള്‍ക്കേണ്ടവര്‍ കേട്ടു കാണില്ല. എന്റെ സ്വന്തം കാര്യത്തിന് വേണ്ടിയല്ല കേരളത്തിലെ 350-ഓളം തീയേറ്റര്‍ ഉടമകള്‍ക്ക് വേണ്ടിയാണ് താന്‍ സമരത്തിന് ഇറങ്ങിയത്. എന്നാല്‍ ദീലിപ് എന്ന താരം വന്നതോടെ കൂടെ നിന്നവരെല്ലാം അയാള്‍ക്ക് പിറകേ പോയി. എന്റെ തീയേറ്ററുകള്‍ അടച്ചു പൂട്ടാന്‍ ദിലീപിനായി. എന്നാല്‍ എന്നെ തകര്‍ക്കാന്‍ ആവില്ല. ദൈവം സഹായിച്ച് തീയേറ്ററുകള്‍ ഇല്ലെങ്കിലും ജീവിക്കാനുള്ളത് എനിക്കുണ്ട്.

നേരത്തെ നിര്‍മ്മാണരംഗത്ത് സജീവമായിരുന്ന ലിബര്‍ട്ടി ബഷീര്‍ ഇപ്പോള്‍ വര്‍ഷങ്ങളായി ചിത്രങ്ങളൊന്നും നിര്‍മ്മിക്കുന്നില്ല. തീയേറ്ററുകള്‍ കൂടി അടച്ചു പൂട്ടുന്നതോടെ സിനിമ മേഖലയില്‍ നിന്ന് താന്‍ പൂര്‍ണമായും വിരമിക്കുകയാണെന്നും ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി. കല്‍പ്പറ്റ ജൈത്ര തീയേറ്ററിലും സമാനമായ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട് അവര്‍ അടച്ചു പൂട്ടുമോ എന്നറിയില്ല. എന്തായാലും തനിക്ക് മുന്‍പില്‍ മറ്റു വഴികളില്ല. ആരുടെയെങ്കിലും കാല് പിടിച്ച് തീയേറ്ററില്‍ സിനിമ ഓടിക്കേണ്ട ഗതിക്കേട് എനിക്കില്ല, അതുകൊണ്ട് തീയേറ്ററുകള്‍ അടച്ചു പൂട്ടുന്നു നിലപാട് വ്യക്തമാക്കി കൊണ്ട് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

Top