കൊച്ചി: സംഘടനയും പൊളിഞ്ഞ് അണികളും നഷ്ടപ്പെട്ട ലിബര്‍ട്ടി ബഷിറിനെ കണക്കിന് പരിഹസിച്ച് പ്രമുഖ നിര്‍മ്മാതാവ് റാഫി മതിര. കിരിടവും ചെങ്കോലും നഷ്ടപ്പെട്ട സുല്‍ത്താനായി ലിബര്‍ട്ടി ബഷീറിനെ ഉപമിച്ചാണ് അണ്ടി പോയ സുല്‍ത്താനെന്ന പേരില്‍ ഫേയ്സ് ബുക്കില്‍ കുറിപ്പെഴുതിയിരിക്കുന്നത്.
മലയാള സിനിമാലോകത്തെ പ്രതിസന്ധിയിലാക്കിയ തിയേറ്റര്‍ സമരം അവസാനിപ്പിക്കുന്നതിന് വഴിവെച്ചത് റാഫിമതിരയുടെ കര്‍ശനമായ നിലപാടായിരുന്നു.ഭൈരവയുടെ പ്രദര്‍ശനത്തിന് തിയേറ്ററുടമകളോട് നിലപാട് കടുപ്പിച്ചതോടെ റാഫി മതിരക്കെതിരെ ലിബര്‍ട്ടി ബഷീര്‍ തിരിഞ്ഞിരുന്നു.
ഭൈരവ ഒരു തിയേറ്ററിലും പ്രദര്‍ശിപ്പിക്കില്ലെന്ന് ജനറല്‍ ബോഡി വിളിച്ച് വെല്ലുവിളിയും ഉയര്‍ത്തിയി…..എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു….. റാഫി മതിരയെ തകര്‍ക്കുമെന്ന് വീരവാദം മുഴക്കിയ ലിബര്‍ട്ടി ബഷീറിനിപ്പോള്‍ സ്വന്തം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ സിനിമ പോലും ലഭിക്കാത്ത സാഹചര്യമാണ്. സംഘടനയിലെ അവസാനത്തെ തിയേറ്ററും പുതിയ സംഘടനയില്‍ ചേക്കേറി….
ഒരു മാസത്തോളം കേരളത്തില്‍ സിനിമാ സമരം തുടര്‍ന്നപ്പോഴും അന്യഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് ലിബര്‍ട്ടി ബഷീറും സംഘവും കോടികള്‍ നേടി. കനത്ത നഷ്ടം സംഭവിച്ചത് മലയാള സിനിമയ്ക്കായിരുന്നു. ഇതിനിടയിലാണ് ഭൈരവയുടെ റിലിസെത്തിയത്. നിര്‍മ്മാതാക്കളും വിതരണക്കാരും ഭൈരവ പ്രദര്‍ശനത്തിന് നല്‍കുന്നതിന് കടുത്ത നിബന്ധനകള്‍ വച്ചു. ഇതോടെ സമരം പൊളിയുമെന്ന് കണ്ട ലിബര്‍ട്ടി ബഷീര്‍ ഭൈരവയുടെ പ്രദര്‍ശനം കേരളത്തില്‍ മൊത്തം തടയാനുള്ള ചരടുവലികളും നടത്തി. പക്ഷെ 200 ലധികം തിയേറ്ററുകളില്‍ ഭൈരവ കേരളത്തില്‍ റിലീസ് ചെയ്തു. ഇപ്പോഴും അമ്പതോളം തിയേറ്ററുകളില്‍ ഭൈരവ പ്രദര്‍ശനം തുടരുകയും ചെയ്യുന്നു. കോടികള്‍ നഷ്ടപ്പെട്ടാലും ലിബര്‍ട്ടി ബഷീറിന് മുന്നില്‍ മുട്ട് മടക്കില്ലെന്ന് റാഫി മതിരയും പ്രഖ്യാപിച്ചതാണ് യഥാര്‍ത്ഥത്തില്‍ ലിബര്‍ട്ടി ബഷീറിന്റെ ഭീഷണി സ്വരത്തെ ചെറുത്തത്. ഭൈരവയ്ക്ക് വേണ്ടി തിയേറ്ററുടമകള്‍ ലിബര്‍ട്ടി ബഷിറിനെ തള്ളി. പിന്നാലെ ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ സംഘടനയും വന്നതോടെ കീരിടം വയ്ക്കാത്ത സുല്‍ത്താനായി മലയാള സിനിമയെ വെല്ലുവിളിച്ച ലിബര്‍ട്ടി ബഷിറിന്റെ കഥയും കഴിഞ്ഞു..
കഴിഞ്ഞ ദിവസങ്ങളില്‍ സ്വന്തം തിയേറ്ററുകളില്‍ സിനിമ ലഭിക്കാന്‍ കാലുപിടിയ്ക്കേണ്ട അവസ്ഥയിലേക്ക് അദ്ദേഹം മാറുകയും ചെയ്തു. ഈ വാര്‍ത്തകള്‍ പുറത്ത് വന്ന സാഹചര്യത്തിലാണ് റാഫി മതിര ലിബര്‍ട്ടി ബഷീറിനെ കൊട്ടി ഫേയ്സ് ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുന്നത്ത്…
ഫേയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം താഴെ…