ട്രിപ്പോളി: ലിബിയയിലെ സിര്‍ത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ എണ്‍പതോളം ഇസ്ലാമിക് സ്റ്റേറ്റ്(ഐ.എസ്.) ഭീകരര്‍ കൊല്ലപ്പെട്ടെന്ന് അമേരിക്ക.സിര്‍ത്തിന് 45 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന രണ്ടു ഭീകരവാദക്യാമ്പുകള്‍ ലക്ഷ്യമിട്ടായിരുന്നു അമേരിക്കന്‍ വ്യോമാക്രമണം.തെക്കുപടിഞ്ഞാറന്‍ നഗരമായ സിര്‍ത്തിലായിരുന്നു ആക്രമണം. ബി2 ബോംബര്‍ വിമാനമാണ് വ്യാഴാഴ്ച ആക്രമണം നടത്തിയതെന്ന് പെന്‍റഗണ്‍ വക്താവ് അറിയിച്ചു.
യൂറോപ്പിനെ ആക്രമിക്കാന്‍ തയാറെടുത്ത ഐഎസ് ഭീകരരാണ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ അറിയിച്ചു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം പുറത്തുവിട്ടില്ല.ശക്തികേന്ദ്രമായിരുന്ന സിര്‍ത്ത് കഴിഞ്ഞ ഡിസംബറില്‍ ലിബിയന്‍സേന മോചിപ്പിച്ചിരുന്നു. മുന്‍ ഭരണാധികാരിയായിരുന്ന മുഅമ്മര്‍ ഗദ്ദാഫിയുടെ ജന്മസ്ഥലംകൂടിയാണ് സിര്‍ത്ത്.