കൊടുമുടികളിലേക്കുള്ള മനുഷ്യാത്മാവിന്റെ തീര്‍ത്ഥയാത്രയാണ് കസാന്‍ദ്‌സാക്കിന്റെ ‘ദൈവത്തിന്റെ നിസ്വന്‍’ എന്ന നോവല്‍ !.

ലിബിന്‍  ഒ.ഐ.സി

ദൈവശാസ്ത്രത്തിലും ആദ്ധ്യാത്മിക സാഹിത്യത്തിലും ഫ്രാന്‍സീസ് പുണ്യവാനെക്കുറിച്ച് ഇത്രയും മഹത്തരമായ മറ്റൊരു നോവല്‍ രചിക്കപ്പെട്ടിട്ടില്ല എന്നു ഞാന്‍ വിശ്വസിക്കുന്നു. ഈ പുസ്തകം വായിക്കാന്‍ കയ്യിലെടുത്ത രാത്രികളില്‍ ഞാനും ഫ്രാന്‍സീസിന്റെ സഹയാത്രികനായി യാത്ര ചെയ്യുകയാണെന്ന് തോന്നി. കാരണം,
അത്രമാത്രമൊരു ആഖ്യാന ശൈലിയിലാണ് ദൈവത്തിന്റെ നിസ്വന്‍
എഴുതപ്പെട്ടിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്റെ വായന ഒരു ദീര്‍ഘയാത്രയുടെ ആരംഭമായിരുന്നു. സങ്കടസങ്കുലമായൊരു യാത്ര……… കാരണം ഈ യാത്രയില്‍ നിര്‍വൃതിദായകമായൊരു അനുഗ്രഹവര്‍ഷം ഞാന്‍ എപ്പോഴും കാണുന്നുണ്ടായിരുന്നു. കൊടുമുടികളും താഴ്‌വരകളും പുല്‍മേടുകളും
എല്ലാം കടന്ന് ക്രിസ്തുവിന്റെ കാലടികളെ പിന്‍ചെന്നവനാണ് ഫ്രാന്‍സീസ്.
ആ വിശുദ്ധ ജീവിതത്തെ വായിച്ചെടുക്കുമ്പോള്‍ ദൈവസ്‌നേഹത്താല്‍
മുറിവേറ്റ ഹൃദയത്തിന്റെ നിലവിളി ഞാന്‍ ഫ്രാന്‍സീസില്‍ കാണുന്നു.
എന്റെ ചിന്തകളിലും ധ്യാന മനനങ്ങളിലും ഫ്രാന്‍സീസ് പിന്നെയും
പിന്നെയും പ്രതിധ്വനികളുണ്ടാക്കുന്നു.Libin oic kasak
പ്രകൃതിയെ ദൈവത്തിന്റെ ദര്‍പ്പണമാക്കി പ്രപഞ്ചത്തിന്റെ മുഴുവന്‍ ആത്മാവിനേയും അദ്ധേഹം സ്വന്തമാക്കി…… അദ്ധേഹം എല്ലാം ഒരത്ഭുതമായി കണ്ടു…….. നാം കുടിക്കുന്ന വെള്ളം, നാം നടക്കുന്ന ഭൂമി, സൂര്യന്‍, ചന്ദ്രന്‍ എല്ലാം അത്ഭുതം. താനല്ല ഫ്രാന്‍സീസ്
അസീസ്സിയെപോലുള്ള പത്തുപേരായിരുന്നു റഷ്യയ്ക്കാവശ്യം എന്ന് ലെനിന്‍ മരണ കിടക്കയില്‍ വെച്ച് പറഞ്ഞതായി ഈ നോവല്‍ രേഖപ്പെടുത്തുന്നു. ആദ്യത്തെ ക്രിസ്തു കുരിശില്‍ മരിച്ചു. എന്നാല്‍ രണ്ടാമത്തെ ക്രിസ്തു കുരിശേറാതെയും കുരിശുമരണത്തിന്റെ എല്ലാ യാതനകളും അനുഭവിച്ചു. ഭാരിച്ച ആത്മീയ സാന്നിധ്യം വായനക്കാരില്‍ നിന്ന് ആവശ്യപ്പെടുന്ന നോവലാണ് ദൈവത്തിന്റെ നിസ്വന്‍!!!!

അങ്ങയുടെ ആത്മീയ ജ്യോതിസ് ഈ കൃതിയിലൂടെ എന്റെ അന്തരംഗത്തിലേക്ക്
പ്രവേശിച്ചിരിക്കുന്നു. അങ്ങയുടെ ജീവിതത്തിനു് ഒരുപാട് ആരാധന കിട്ടട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. കാരണം ഫ്രാന്‍സീസിന്റെ വിശ്വാസം എല്ലാ അര്‍ത്ഥത്തിലും സമ്പൂര്‍ണ്ണമാണ്. താന്‍ ഉയര്‍ത്തുന്ന ഓരോ കല്ലിലും താന്‍ ചുംബിക്കുന്ന മണ്ണും എല്ലാം ഈശ്വരസാന്നിധ്യം കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്ന് അദ്ധേഹം അറിഞ്ഞിരുന്നു. ഇവിടെ,
ആസ്വാദനം എന്നത് എനിക്ക് ആത്മശുദ്ധീകരണമായി തീരുന്നു.

Top