കോട്ടയം:ലിബിയയിലുണ്ടായ മിസൈലാക്രമണത്തിൽ മലയാളികളായ അമ്മയും കുഞ്ഞും കൊല്ലപ്പെട്ടു. വെളിയന്നൂര്‍ വന്ദേമാതരം തുളസിഭവനില്‍ വിപിന്‍െറ ഭാര്യ സുനു വിപിന്‍(29), ഏകമകന്‍ പ്രണവ്(ഒന്നര വയസ്) എന്നിവരാണ് കൊല്ലപ്പെട്ടത്. ജോലി ചെയ്യുന്ന ആശുപത്രിയുടെ ഫ്ളാറ്റിലെ ഇവരുടെ മുറിയിലേക്ക് ഷെല്ല് പതിക്കുകയായിരുന്നു.ഈ സമയം വിപിന്‍ ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നില്ല. സബരീത്ത ആശുപത്രിയില്‍ നഴ്‌സാണ് വിപിനും സുനുവും.വെള്ളിയാഴ്ച രാത്രി പ്രദേശിക സമയം 7.30 ഓടെയാണ് മിസൈല്‍ ആക്രമണം ഉണ്ടായത്. അമ്മയും കുഞ്ഞും തത്ക്ഷണം മരിച്ചതായാണ് കോട്ടയത്തെ വീട്ടില്‍ വിവരം ലഭിച്ചത്. മോര്‍ച്ചറിയില്‍േക്ക് മാറ്റിയ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ നടപടികള്‍ പുരോഗമിക്കുവരികയാണ്. ഇവര്‍ക്കൊപ്പം ഫ്‌ളാറ്റില്‍ കഴിഞ്ഞിരുന്ന മറ്റു ചില വിദേശജീവനക്കാരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
സുനുവും വിപിനും മൂന്നു വര്‍ഷമായി ലിബിയയിലാണ് താമസം. 2012ല്‍ വിവാഹശേഷം ലിബിയയിലേക്ക് പോയ ഇവര്‍ പിന്നീട് നാട്ടില്‍ എത്തിയിട്ടില്ല. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനാല്‍ അടുത്ത മാസം പകുതിയോടെ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു ഈ കുടുംബം. ജോലി ചെയ്ത ശമ്പള കുടിശികയും മറ്റു രേഖകളും ലഭിക്കുന്നതില്‍ വന്ന കാലതാമസമാണ് ഇത്രയും നാള്‍ ലിബിയയില്‍ തങ്ങാന്‍ ഇവരെ പ്രേരിപ്പിച്ചത്.
കൊണ്ടാട് കുഴുപ്പനാല്‍ സത്യന്‍ നായരുടേയും സതിയുടേയും മകളാണ് സുനു. ബംഗലൂരുവില്‍ നഴ്‌സിംഗ് പനം പൂര്‍ത്തിയാക്കിയ സുനു വിവാഹശേഷമാണ് ലിബിയയില്‍ എത്തിയത്.
അഞ്ചു വര്‍ഷം മുന്‍പ് ഭരണാധികാരിയായിരുന്ന മുവമ്മര്‍ മുഹമ്മദ് ഗദ്ദാഫി കൊല്ലപ്പെട്ടതോടെയാണ് ലിബിയയില്‍ ആഭ്യന്തര കലാപം രൂക്ഷമായത്. ഐ.എസിന്റെ സ്വാധീനത്തില്‍പെട്ട ലിബിയയില്‍ ഭീകരാക്രമണം പ്രതിരോധിക്കാന്‍ അമേരിക്ക അടക്കമുള്ള വിദേശശക്തികളൂം ഇവിടെ മിസൈല്‍ ആക്രമണങ്ങള്‍