വല്ലെറ്റ: ലിബിയന്‍ വിമാനം റാഞ്ചിയെടുത്ത് മാള്‍ട്ടയിലേക്ക് വഴിതിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. ഏഴ് ജീവനക്കാരടക്കം 118 ആള്‍ക്കാരുമായി പോയ എ320 വിമാനമാണ് രണ്ടുപേര്‍ റാഞ്ചിയത്. വിമാനം സുരക്ഷിതമായി മാള്‍ട്ടയിലെ വിമാനത്താവളത്തില്‍ ഇറക്കിയിട്ടുണ്ട്.
തെക്കുപടിഞ്ഞാറന്‍ നഗരമായ സെഭയില്‍ നിന്ന് തലസ്ഥാന നഗരിയായ ട്രിപ്പോളിയിലേക്ക് ആഭ്യന്തര സര്‍വീസ് നടത്തുന്ന വിമാനമാണ് റാഞ്ചിയത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
വിമാനം റാഞ്ചിയ കാര്യം മാള്‍ട്ട പ്രധാനമന്ത്രി ജോസഫ് മസ്‌കറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. സുരക്ഷാ, രക്ഷാപ്രവര്‍ത്തന നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ലിബിയയുടെ വടക്കന്‍ തീരത്തുനിന്ന് 500 കിലോ മീറ്റര്‍ ദൂരത്തായാണ് മാള്‍ട്ട എന്ന മദ്ധ്യധരണ്യാഴി ദ്വീപ്.