വലിയൊരു തീയുടെ രൂപത്തില്‍ പിശാച് തിളച്ചു മറിയുന്ന ലാവക്ക് മുകളിലൂടെ നടക്കുന്നു…പിശാചിനെ കണ്ടെന്ന് പറയുന്നയാളുടെ വിശദീകരണം ഇങ്ങനെ ‘ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചികിത്സയുടെ ഭാഗമായി ധാരാളം മരുന്ന് കഴിക്കേണ്ടി വന്നിരുന്നു. ഉറക്കത്തിനിടക്ക് ഞാന്‍ മരിച്ചുപോയോ എന്നൊന്നും എനിക്കുറപ്പില്ല. പക്ഷേ എനിക്ക് നരകത്തിലെ കാഴ്ച്ചകള്‍ നല്ല ഓര്‍മയുണ്ട്. വലിയൊരു തീയുടെ രൂപത്തില്‍ പിശാച് തിളച്ചു മറിയുന്ന ലാവക്ക് മുകളിലൂടെ നടക്കുന്നു. മരിച്ചു കഴിഞ്ഞാല്‍ എന്തായിരിക്കും സംഭവിക്കുക? മനുഷ്യര്‍ ഒരിക്കലെങ്കിലും ചോദിക്കുന്ന ചോദ്യമാണിത്. എന്നാല്‍ ആര്‍ക്കും ആധികാരികമായി ഉത്തരം പറയാന്‍ സാധിക്കാത്തതുമായ ചോദ്യമാണിത്. എന്നാല്‍ മരണം കണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്നവരെന്ന് കരുതുന്ന ചിലരുണ്ട്. മരണം സംഭവിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ശേഷം ജീവനോടെ വന്നവര്‍. അത്തരത്തിലുള്ളവര്‍ എന്താണ് അവരനുഭവിച്ച മരണമെന്ന് വിശദീകരിക്കുന്നു. റെഡ്ഡിറ്റിലാണ് ഇത് സംബന്ധിച്ച വിശദമായ ചര്‍ച്ച നടന്നത്. ശാസ്ത്രം മരിച്ചെന്ന് വിധിയെഴുതിയ ശേഷം ജീവിതത്തിലേക്ക് വന്നവരില്‍ ചിലരും തങ്ങളുടെ മരണാനുഭവത്തെക്കുറിച്ച് ഇവിടെ പറഞ്ഞു. ചിലര്‍ മരണത്തെ തികച്ചും ശാന്തമായ അവസ്ഥയായി വിശേഷിപ്പിക്കുമ്പോള്‍ മറ്റു ചിലര്‍ക്ക് നേരത്തെ മരിച്ചെങ്കിലും ഏറ്റവും പ്രിയപ്പെട്ടവരുമായുള്ള പുനഃസമാഗമമായിരുന്നു. ദൈവത്തെയും പിശാചിനേയും ഈ ജീവന്മരണ പോരാട്ടത്തിനിടക്ക് കണ്ടവരുണ്ടത്രേ.
വെളിച്ചമില്ല, മാലാഖമാരോ തിളക്കമുള്ള വാതിലുകളോ ഇല്ല. എല്ലാം ശാന്തം തികച്ചും ശാന്തം. എന്നാണ് മറ്റൊരാള്‍ താന്‍ അനുഭവിച്ച മരണത്തെ വിശേഷിപ്പിക്കുന്നത്. കാര്‍ അപകടത്തില്‍ പെട്ട് ഹൃദയത്തില്‍ രക്തം കട്ടപിടിച്ച് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുമ്പോഴായിരുന്നത്രേ ഈ മരണാനുഭവം. ഞാന്‍ ഉണരുമ്പോള്‍ ചുറ്റുമുള്ളവരെല്ലാം ശ്വാസമെടുക്കൂവെന്ന് അലറിക്കരയുകയായിരുന്നു. അപകടത്തിന് ശേഷം ആദ്യമായി അന്നാണ് ഞാന്‍ ശാന്തമായി ഉറങ്ങിയത്.
അഞ്ചുവയസ് പ്രായമുള്ള കുഞ്ഞായിരിക്കുമ്പോളൊക്കെ എനിക്ക് ഉറുമ്പുകളെ പേടിയായിരുന്നു. ഇതിനോട് ബന്ധപ്പെടുത്താവുന്ന മറ്റൊരു വിചിത്ര ദൃശ്യവും ഞാന്‍ കണ്ടു. തീയാളുന്ന ഉറുമ്പുകള്‍ നിറഞ്ഞ ഒരു കിടക്കയിലേക്ക് ഞാന്‍ വീഴുന്ന കാഴ്ച്ച. എന്റെ ജീവിതത്തില്‍ മൂന്നോ നാലോ ആളുകളോട് മാത്രമേ ആ അനുഭവം ഞാന്‍ പങ്കുവെച്ചിട്ടുള്ളൂ. മരണശേഷം ജീവിതമുണ്ടെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു’
വല്ലാത്തൊരു ശൂന്യതയില്‍ നിന്നും ശക്തിയേറിയ വെളിച്ചം കാണുന്ന അനുഭവമാണ് മറ്റൊരാള്‍ക്ക് മരണത്തോട് മുഖാമുഖം നിന്നപ്പോള്‍ ലഭിച്ചത്. മറ്റൊരാള്‍ക്ക് തന്റെ സഹോദരന്റെ അനുഭവമാണ് പങ്കുവെക്കാനുള്ളത്. മരുന്ന് അധികം കഴിച്ച് മൃതപ്രായമായ നിലയിലായ അനുഭവമാണ് സഹോദരന്‍ ഇയാളോട് വിവരിച്ചത്. ഒരു കൂറ്റന്‍ കറുത്ത ഗേറ്റ് കണ്ടു കൂടെ ‘നിങ്ങളുടെ സമയമായില്ല’ എന്ന ശബ്ദവും. നിരീശ്വരവാദിയായ സഹോദരനെ പോലും ഈ അനുഭവം ഭയപ്പെടുത്തിയെന്നാണ് ഇയാള്‍ പറയുന്നത്.
ഹൃദയം നിന്നതോടെ ഭാരമില്ലായ്മ അനുഭവപ്പെട്ടെന്നാണ് ഒരാളുടെ വെളിപ്പെടുത്തല്‍. അറുപതുകാരിയായ ഒരു സ്ത്രീ തന്റെ ചെറുപ്പത്തിലെ മരണാനുഭവം വിവരിക്കുന്നുണ്ട്. സുന്ദരവും സമാധാനം നിറഞ്ഞതുമായ ഒരു പ്രദേശത്ത് പോയി വന്നതുപോലെയായിരുന്നത്രെ ഇവര്‍ക്ക് മരണമെത്തിയെന്ന തോന്നല്‍ വന്നപ്പോഴുണ്ടായത്. സമാധാനവും സ്‌നേഹവും നിറഞ്ഞ ഒരു ലോകത്തെ വെളുത്ത് നീണ്ട താടിയുള്ള ഒരു മനുഷ്യനെ കണ്ടെന്ന് പറയുന്നയാള്‍ ഇത് ദൈവമായിരുന്നോ എന്നും സംശയംപ്രകടിപ്പിക്കുന്നുണ്ട്.